പിടിയിലായ പ്രതികൾ

ലഹരിവസ്തുക്കളുമായി മൂന്നുപേർ പിടിയിൽ

ശാസ്താംകോട്ട: മാരക മയക്കുമരുന്ന് ഉൾപ്പെടെ ലഹരി വസ്തുക്കളുമായി മൂന്നുപേർ എക്സൈസ് പിടിയിൽ. 4.926 ഗ്രാം മെത്താഫെറ്റമിൻ, 45 ഗ്രാം കഞ്ചാവ് എന്നിവ കടത്തിയ രണ്ട് ബൈക്കുകൾ സഹിതം അജ്മൽ ഷാ, ബിലാൽ, റമീസ് എന്നിവരാണ് പിടിയിലായത്.

എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പതാരം, തൊടിയൂർ, തഴവ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. റമീസ് മുൻ കാപ്പ കേസിലെ പ്രതിയും മറ്റുരണ്ടുപേരും മുൻ എൻ.ഡി.പി.എസ് കേസിലെ പ്രതികളുമാണ്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അബ്ദുൽ വഹാബ്, പ്രിവന്‍റിവ് ഓഫിസർമാരായ ടി.എസ്. അനീഷ്, സന്തോഷ്‌, പ്രിവന്‍റീവ് ഓഫിസർ ഗ്രേഡ് വിജു, സി.ഇ.ഒമാരായ സുജിത് കുമാർ, നിഷാദ്, വിഷ്ണു അതുൽ, ജിയോ ഷിബി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Tags:    
News Summary - Three arrested with narcotics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.