പൂ​ത്തു​ല​ഞ്ഞ അ​പൂ​ർ​വ മ​രം

ചിതറയിൽ പ്രയാറിന്‍റെ ഓർമയിൽ പൂത്തുലഞ്ഞ്​ അപൂർവമരം

ക​ട​യ്ക്ക​ൽ: ചി​ത​റ​യി​ൽ പ്ര​യാ​റി​ന്‍റെ ഓ​ർ​മ​യി​ൽ പൂ​ത്തു​ല​ഞ്ഞ്​ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി അ​പൂ​ർ​വ മ​രം. അ​ന്ത​രി​ച്ച മു​ൻ എം.​എ​ൽ.​എ പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ വ​ർ​ഷ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ ന​ട്ട മ​ര​മാ​ണ്​ പൂ​ത്തു​ല​ഞ്ഞ്​ ഇ​പ്പോ​ൾ കൗ​തു​ക​കാ​ഴ്ച​യാ​കു​ന്ന​ത്.

ച​ട​യ​മം​ഗ​ലം എം.​എ​ൽ.​എ, ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്റ്, മി​ൽ​മ ചെ​യ​ർ​മാ​ൻ എ​ന്നീ പ​ദ​വി​ക​ൾ വ​ഹി​ച്ചി​രു​ന്ന പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ ചി​ത​റ ത​ട​ത്തി​ൽ ജ​ങ്​​ഷ​നി​ലെ വീ​ടി​നു​മു​ന്നി​ൽ ന​ട്ട് പ​രി​പാ​ലി​ച്ചു​വ​ന്ന മ​ര​മാ​ണി​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് മി​ൽ​മ ചെ​യ​ർ​മാ​ൻ ആ​യി​രി​ക്കെ വി​ദേ​ശ​യാ​ത്ര​യി​ലാ​ണ് ചെ​മ്പ​ക വ​ർ​ഗ​ത്തി​ൽ പെ​ടു​ന്ന ഈ ​അ​പൂ​ർ​വ മ​ര​ത്തി​ന്‍റെ തൈ ​അ​ദ്ദേ​ഹ​ത്തി​ന് ​ല​ഭി​ച്ച​ത്. നാ​ട്ടി​ൽ എ​ത്തി​ച്ച ചെ​ടി സ്വ​ന്തം വീ​ടാ​യ ചി​ത​റ ത​ട​ത്തി​ൽ പ്ര​യാ​ർ ഹൗ​സി​ന് മു​ന്നി​ൽ റോ​ഡ​രി​കി​ൽ ന​ട്ട് പി​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഈ ​വേ​ന​ലി​ൽ ഇ​ല​ക​ൾ മു​ഴ​വ​നാ​യി പൊ​ഴി​ഞ്ഞ് മ​ര​ത്തി​ൽ നി​റ​യെ പൂ​ക്ക​ൾ നി​റ​ഞ്ഞാ​ണ്​ കൗ​തു​ക​കാ​ഴ്ച​യാ​യി മാ​റി​യ​ത്.

ക​ട​യ്ക്ക​ൽ-​മ​ട​ത്ത​റ പാ​ത​യി​ൽ ചി​ത​റ ത​ട​ത്തി​ൽ ജ​ങ്​​ഷ​നി​ൽ പ്ര​യാ​റി​ന്റെ വീ​ടി​നു​മു​ന്നി​ൽ ഈ ​കാ​ഴ്ച കാ​ണാ​നും ഫോ​ട്ടോ എ​ടു​ക്കാ​നും നി​ര​വ​ധി ആ​ളു​ക​ളാ​ണ് ദി​വ​സേ​ന വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലും വൈ​റ​ലാ​യി കൊ​ണ്ടി​രി​ക്കു​ക​യാ​ണ് ഈ ​പൂ​മ​രം. വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പ്ര​യാ​റി​ന്‍റെ ഓ​ർ​മ​ക​ളും ഇ​പ്പോ​ൾ ഈ ​പൂ​ത്തു​ല​ഞ്ഞ മ​ര​ത്തി​ന്റെ പേ​രി​നാ​ൽ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ച​ർ​ച്ച​യാ​ണ്.

Tags:    
News Summary - A rare tree blooms in Chitara in memory of Prayar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.