കണ്ണങ്കാട്ട്കടവ് പാലം ഭൂമി ഏറ്റെടുക്കൽ: ഭൂവുടമകളുമായുള്ള ചർച്ച 26ന്

കുണ്ടറ: കണ്ണങ്കാട്ട്കടവ് പാലത്തിന്‍റെയും അപ്രോച്ച് റോഡിന്‍റെയും നിർമാണത്തിനായി ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന ഭൂമിയുമായി ബന്ധമുള്ള കക്ഷികളെ ഉൾപ്പെടുത്തി പൊതുചർച്ച സംഘടിപ്പിക്കുന്നു. 26ന് 11ന് മൺറോതുരുത്ത് സർവിസ് കോഓപറേറ്റിവ് ബാങ്ക് ഓഡിറ്റോറിയത്തിലാണ്​ ചർച്ച . പൊതുമരാമത്ത്, റവന്യൂ തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളും പങ്കെടുക്കും. സാമൂഹിക പ്രത്യാഘാത പഠനം നടത്തുന്ന തിരുവനന്തപുരം ആസ്ഥാനമായിട്ടുള്ള സെന്റർ ഫോർ ലാൻഡ് ആൻഡ്​ സോഷ്യൽ സ്റ്റഡീസ് എന്ന സ്ഥാപനമാണ് ചർച്ച സംഘടിപ്പിക്കുന്നത്. പഠന റിപ്പോർട്ടിന്റെ കരട് www.classtvpm.in എന്ന വെബ് സൈറ്റിലും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ, കലക്ടറേറ്റ് എന്നിവിടങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.