അഭിമുഖം 12ന്

കൊല്ലം: ജില്ല എംപ്ലോയബിലിറ്റി സെന്‍ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് 12ന് രാവിലെ 10ന് അഭിമുഖം നടക്കും. വിദ്യാഭ്യാസ യോഗ്യത- പ്ലസ് ടു. പ്രായപരിധി 18നും 35നും ഇടയില്‍. ഫോൺ: 8714835683, 7012212473. കെ.എസ്.ആര്‍.ടി.സിയില്‍ മൂന്നാര്‍, മലയാറ്റൂര്‍ യാത്രകള്‍ കൊല്ലം: കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്ന് ബജറ്റ് ടൂറിസം സെല്ലിന്‍റെ ആഭിമുഖ്യത്തില്‍ മലയാറ്റൂര്‍ പള്ളിയിലേക്കുള്ള തീർഥയാത്രക്കും വാഗമണ്‍ വഴി മൂന്നാറിലേക്ക് വിനോദ യാത്രക്കുമുള്ള ബുക്കിങ് ആരംഭിച്ചു. മലയാറ്റൂര്‍ പള്ളിയിലേക്കുള്ള യാത്ര 24ന് രാവിലെ 5.30ന് പുറപ്പെട്ട് രാത്രി ഒമ്പതിന് തിരികെയെത്തും. ടിക്കറ്റ് നിരക്ക് 600 രൂപ. മൂന്നാറിലേക്കുള്ള ഉല്ലാസയാത്ര മേയ് ഒന്നിന് രാവിലെ 5.30ന് ഡിപ്പോയില്‍ നിന്ന് പുറപ്പെടും. വാഗമണ്‍, പൈന്‍ വാലി, മൊട്ടക്കുന്ന്, ഇടുക്കി ഡാം, ചെറുതോണി ഡാം, കല്ലാര്‍കുട്ടി വ്യൂ പോയന്‍റ് എന്നിവ സന്ദര്‍ശിച്ച ശേഷം മൂന്നാറിലെത്തി മേയ് രണ്ടിന് രാവിലെ മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, മാട്ടുപെട്ടി ഡാം, എക്കോ പോയന്‍റ്, കുണ്ടള ഡാം, ടോപ്​ സ്റ്റേഷന്‍, ഫ്ലവര്‍ ഗാര്‍ഡന്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് വൈകീട്ട്​ 6.30ന് തിരിച്ച് രാത്രി 12 ഓടെ കൊട്ടാരക്കരയിലെത്തും. 1100 രൂപയാണ് ടിക്കറ്റ് നിരക്ക്. മൂന്നാര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡില്‍ ഒരുക്കിയിരിക്കുന്ന എ.സി സ്ലീപ്പര്‍ ബസുകളിലെ ബര്‍ത്തുകളില്‍ 100 രൂപ നല്‍കി താമസിക്കാം. വിശദവിവരങ്ങള്‍ക്ക് 9946527285, 9446787046, 9495872381.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.