വനിതാ വെഡ്​ഡിങ് സെന്‍റർ ഉദ്ഘാടനം 11ന്

കൊട്ടിയം: സ്വർണാഭരണ വിപണനരംഗത്ത് 22 വർഷമായി സജീവ സാന്നിധ്യമായ വനിതാ ഫാഷൻ ജ്വല്ലറിയുടെ പുതിയ സംരംഭമായ വനിത വെഡ്​ഡിങ് സെന്‍ററിന്‍റെ ഉദ്ഘാടനം 11ന് നടക്കും. രാവിലെ 10.30ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. ജെന്‍റ്സ്​ ഷോറൂം ജി.എസ്​. ജയലാൽ എം.എൽ.എയും ബ്രൈഡൽ കളക്​ഷൻസ്​ ഉദ്ഘാടനം എം. നൗഷാദ് എം.എൽ.എയും നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്‍റ് എം. ഷീലയുടെയും വാർഡ് മെംബർ നദീറ കൊച്ചസ‍ന്‍റെയും സാന്നിധ്യത്തിൽ ചലച്ചിത്ര താരങ്ങളായ രജിഷ വിജയനും അനു സിത്താരയും ചേർന്ന് ഭദ്രദീപം തെളിയിക്കും. ഉദ്ഘാടന ദിവസം നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനമായി ഹീറോ മാസ്​ട്രോ സ്​കൂട്ടറും രണ്ടാം സമ്മാനമായി 10 പേർക്ക് 2000 രൂപയുടെ കാഷ് വൗച്ചറും മൂന്നാം സമ്മാനമായി 10 പേർക്ക് 1000 രൂപയുടെ കാഷ് വൗച്ചറും നൽകും. 35,000 ചതുരശ്ര അടിയിൽ വിശാലമായ ഷോറൂമിൽ വിവാഹ പട്ടുസാരികളുടെ ശേഖരം, വെഡ്​ഡിങ് കലക്​ഷൻസ്​, ബ്രൈഡൽ കലക്​ഷൻസ്​, ബ്രൈഡൽ ലഹങ്കകൾ, വിമൻസ്​, മെൻസ്​, കിഡ്സ്​ കലക്​ഷൻസ്​. അതിവിശാലമായ കാർ പാർക്കിങ് സൗകര്യവുമുണ്ട്. സമ്മാനങ്ങൾ നറുക്കെടുപ്പ് സമയത്ത് സന്നിഹിതരായിരിക്കുന്നവർക്ക് മാത്രമായിരിക്കുമെന്ന് മാനേജ്മെന്‍റ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.