വിദ്യാഭ്യാസത്തിനും വ്യവസായത്തിനും മുൻഗണന നൽകി എൻ.എസ്.എസ് ചാത്തന്നൂർ യൂനിയൻ ബജറ്റ്

ചാത്തന്നൂർ: വിദ്യാഭ്യാസത്തിനും വ്യവസായത്തിനും മുൻഗണന നൽകിയ ബജറ്റുമായി എൻ.എസ്.എസ് ചാത്തന്നൂർ താലൂക്ക് കരയോഗ യൂനിയന്‍റെ വാർഷിക പൊതുയോഗം. 33.52 ലക്ഷം രൂപ വരവും 32.52 ലക്ഷം ​െചലവും 1382 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റ് യൂനിയൻ സെക്രട്ടറി ടി. അരവിന്ദാക്ഷൻപിള്ള അവതരിപ്പിച്ചു.
ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിന് ധനലക്ഷ്മി ബാങ്ക് വഴി ഏതൊരു വ്യവസായത്തിനും ലളിതമായ വ്യവസ്ഥയിൽ കുറഞ്ഞ പലിശനിരക്കിൽ വായ്​പ ലഭ്യമാക്കി ഒരു കരയോഗത്തിൽ ഈ സാമ്പത്തിക വർഷം ഒരു സംരംഭമെങ്കിലും ആരംഭിക്കണമെന്നുള്ള തീരുമാനം നടപ്പാക്കും.
യൂനിയൻ പ്രസിഡന്‍റ് ചാത്തന്നൂർ മുരളി അധ്യക്ഷത വഹിച്ചു. യൂനിയൻ പ്രസിഡന്‍റ് പരവൂർ മോഹൻദാസ്, എസ്. ശ്രീജിത്ത്‌, യൂനിയൻ പ്രസിഡന്‍റ് ചാത്തന്നൂർ മുരളി എന്നിവർ സംസാരിച്ചു. ഖാദിസിയ്യ വാർഷിക സനദ് ദാന പ്രഖ്യാപന സമ്മേളനം കൊല്ലം: ഖാദിസിയ്യ ഇസ്​ലാമിക ഭൗതിക സമന്വയ വിദ്യാഭ്യാസസ്ഥാപനത്തിന്‍റെ ബിരുദദാന പ്രഖ്യാപന സമ്മേളനം ചൊവ്വാഴ്ച മൂന്നാംകുറ്റിയിൽ നടക്കും.
വൈകീട്ട്​ അഞ്ചിന് സനാ ഓഡിറ്റോറിയത്തിൽ ഫസൽ കോയമ്മ അൽ ബുഖാരി തങ്ങൾ നേതൃത്വം നൽകും. മൗലാന പേരോട് അബ്ദുൽ റഹ്​മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനും കേന്ദ്രഹജ്ജ് കമ്മിറ്റി അംഗവുമായ സി. മുഹമ്മദ് ഫൈസിക്ക് സ്വീകരണം നൽകും. സനദ് നൽകൽ പ്രഖ്യാപനം ഖുറാ തങ്ങൾ നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.