വീട് കുത്തിത്തുറന്ന് 10000 രൂപ കവർന്നു

ചാത്തന്നൂര്‍: കല്ലുവാതുക്കല്‍ വേളമാനൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം. പൂവത്തൂര്‍ സോഡാമുക്ക് ചരുവിളവീട്ടില്‍ സരമ്മയുടെ വീട് കുത്തിത്തുറന്ന് പതിനായിരത്തോളം രൂപ കവര്‍ന്നതായി പാരിപ്പള്ളി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വെള്ളിയാഴ്ച രാത്രിയായിരുന്നു മോഷണം. ഒറ്റക്ക്​ താമസിക്കുകയായിരുന്ന സരസമ്മ രണ്ടുദിവസം മുമ്പ്​ വര്‍ക്കലയിലുള്ള മകന്‍റെ വീട്ടിൽ പോയിരിക്കുകയായിരുന്നു. തിരിച്ച് വീട്ടിൽ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വീടിന്‍റെ ഓടിളക്കി അകത്ത് കടക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാത്തതിനെ തുടര്‍ന്ന് മുന്‍വശത്തെ വാതില്‍ തകർക്കുകയായിരുന്നു. പാരിപ്പള്ളി പൊലീസ് പരിശോധന നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.