കൊല്ലം: കുരീപ്പുഴയിൽ മത്സ്യബന്ധന ബോട്ടുകൾ കത്തി നശിച്ചു. 10 ബോട്ടുകളാണ് കത്തി നശിച്ചത്. ഭക്ഷണം പാകം ചെയ്യുന്നിടെയാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
തീപിടിത്തമുണ്ടായ സ്ഥലത്ത് നിരവധി ബോട്ടുകളും ഫൈബർ വള്ളവും നിർത്തിയിട്ടിരുന്നു. എട്ട് ബോട്ടുകൾ സ്ഥലത്ത് നിന്ന് നീക്കിയതിനാൽ കൂടുതൽ നാശനഷ്ടമുണ്ടായില്ല. പ്രദേശവാസികളാണ് തീപിടിക്കുന്നത് ആദ്യമായി കണ്ടത്.
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ബോട്ടിൽ തീപിടിക്കുകയായിരുന്നു. പൂർണമായി കത്തി നശിച്ച ബോട്ടുകൾ വെള്ളത്തിൽ താഴ്ന്നിട്ടുണ്ട്. ഒമ്പത് ബോട്ടുകൾ തിരുവനന്തപുരം പൊഴിയൂർ സ്വദേശിയുടെയും കത്തിനശിച്ച ഒരു ബോട്ട് നീണ്ടകര സ്വദേശിയുടെയും ഉടമസ്ഥതിയുള്ളതാണ്.
തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മത്സ്യബന്ധന ബോട്ടുകൾ തീരത്ത് അടുപ്പിച്ച് തൊഴിലാളികൾ പോയിരുന്നു. സംഭവത്തിൽ വിശദ അന്വേഷണം നടത്തുമെന്ന് കൊല്ലം കലക്ടർ എൻ. ദേവീദാസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.