ദേ​ശീ​യ​പാ​ത 66ൽ ​നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന റോ​ഡ്​ ത​ക​ർ​ന്ന​ത​റി​ഞ്ഞ്​

ത​ടി​ച്ചു​കൂ​ടി​യ ജ​ന​ക്കൂ​ട്ടം

കൊല്ലം ദേശീയപാത തകർച്ച: അപകടമറിഞ്ഞ് ഓടിക്കൂടി ജനം

കൊട്ടിയം: നിർമാണത്തിനിടെ ദേശീയപാതയുടെ ഉയരപ്പാത താഴ്ന്ന് വലിയ ഗർത്തമുണ്ടാകുകയും സർവിസ് റോഡ് തകർന്ന് വിള്ളലുണ്ടാകുകയും ചെയ്തെന്ന വാർത്ത പരന്നതോടെ വൻ ജനാവലിയാണ് മൈലക്കാട്ടേക്ക് പാഞ്ഞെത്തിയത്. സംഭവ സ്ഥലത്തേക്ക് പോകാൻ ഒരുങ്ങിയ പലരേയും പൊലീസ് പിന്തിരിപ്പിച്ചു പറഞ്ഞു വിട്ടു.

തകർന്ന സർവീസ് റോഡിന് അടിയിലുള്ള തോട് തകർന്ന് വെള്ളം റോഡിൽ നിറഞ്ഞതോടെ ഓടികൂടിയവരുടെ ഭീതി ഇരട്ടിച്ചു. ഉയരപ്പാതയിൽ മണ്ണ് നിറക്കാനുപയോഗിച്ചിരിക്കുന്ന ഉയരത്തിൽ സ്ഥാപിച്ച കോൺക്രീറ്റ് സ്ലാബുകൾ ചരിഞ്ഞ് ഏതു സമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. നിർമാണം നടന്നു കൊണ്ടിരിക്കുന്ന റോഡിലെ മണ്ണ് താഴ്ന്നുപോയ നിലയിലാണ്. കായലിൽ നിന്നെ ടുത്ത ഉപ്പുരസമുള്ള മണ്ണിന് മുകളിൽ ചെമ്മണ്ണായിരുന്നു നിറച്ചിരുന്നത്. മഴക്കാലത്ത് വെള്ളം കെട്ടി നിന്നതിനെ തുടർന്നാണ് റോഡ് ഇടിഞ്ഞത്.

കോൺക്രീറ്റ് മതിലിന്‍റെ ഭാരം കൊണ്ടാണ് സർവീസ് റോഡ് തകർന്നതെന്നാണ് സംഭവമറിഞ്ഞെത്തിയ വിദഗ്ധർ പറയുന്നത്. റോഡ് തകർന്നത് അറിഞ്ഞെത്തിയ നാട്ടുകാരും ജനപ്രതിനിധികളും പ്രതിഷേധിക്കുന്നുണ്ടായിരുന്നു. അശാസ്ത്രീയമായ നിർമാണം ഇവിടെ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. റോഡ് നിർമാണത്തിലെ അപാകത ചൂണ്ടികാട്ടി പല തവണ പരാതികൾ പറഞ്ഞെ ങ്കിലും ഹൈവേ അതോറിറ്റി അതൊന്നും മുഖവിലക്കെടുത്തിലെന്ന് നാട്ടുകാർ പറയുന്നു.

നിർമാണ മേൽനോട്ടത്തിന് ആരുമില്ലാതെ അന്തർ സംസ്ഥാന തൊഴിലാളികളാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. കൊട്ടിയം ജംഗ്ഷനിൽ കഴിഞ്ഞ മാസം ഒരു സ്കൂട്ടർ യാത്രകാരിയുടെ മേൽമണ്ണ് നിറക്കാൻ ഉപയോഗിക്കുന്ന സ്ലാബ് വീണ് പരിക്കേറ്റിരുന്നു. സുരക്ഷാ മാനദണ്ഡം പാലിച്ചു കൊണ്ടാകണം നിർമാണ പ്രവർത്തനങ്ങളെന്നലീഗൽ സർവീസ് അതോറിറ്റിയുടെ നിർദേശവും പാലിക്കപ്പെടുന്നില്ല.

മേൽപ്പാല നിർമാണം നടക്കുമ്പോൾ കൊട്ടിയത്ത് വഴിയാത്രക്കാർ യാതൊരു സുരക്ഷയുമില്ലാതെയാണ് നടന്നു പോകുന്നത്. ഇപ്പോൾ റോഡ് തകർന്ന മൈലക്കാട്ട് മേൽപ്പാലം നിർമ്മാണം പൂർത്തിയായെങ്കിലും ഉയരപ്പാത പാലത്തിൽ കൊണ്ട് മുട്ടിക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല.

Tags:    
News Summary - Kollam National Highway collapse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.