കൊല്ലം: പ്രൈം മിനിസ്റ്റേഴ്സ് റിസർച് ഫെലോഷിപ്പിന് കൊല്ലം സ്വദേശി വി. ശബരീഷ് അർഹനായി. പാലക്കാട് ഐ.ഐ.ടിയിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഗവേഷണം നടത്തുകയാണ് ശബരീഷ്. കൊല്ലം തേവള്ളി ശ്രീലക്ഷ്മിയിൽ ബി. വിജയകുമാറിൻെറയും എം. ഉഷാദേവിയുടെയും മകനാണ്. ഡോ. വിഘ്‌നേശാണ് സഹോദരൻ. കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജിൽനിന്നും ബി.ടെക്, കോഴിക്കോട് എൻ.ഐ.ടിയിൽനിന്നും എം.ടെക് എന്നിവ നേടി. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗവേഷണത്തിൻെറ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് കേന്ദ്ര ഗവൺമെന്‍റ് പ്രധാനമന്ത്രി റിസർച് ഫെല്ലോഷിപ് പദ്ധതി പ്രഖ്യാപിച്ചത്. --------------------------------- അമ്മമാര്‍ക്കുള്ള സൈബര്‍ സുരക്ഷ പരിശീലനത്തിന് തുടക്കം (ചിത്രം) കൊല്ലം: സംസ്ഥാന സര്‍ക്കാറിൻെറ രണ്ടാം നൂറുദിന കര്‍മപദ്ധതികളുടെ ഭാഗമായി പ്രഖ്യാപിച്ച അമ്മമാര്‍ക്കുള്ള സൈബര്‍ സുരക്ഷ പരിശീലനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കം. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനിലൂടെ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചതിനെ തുടര്‍ന്ന് കൈറ്റ് ജില്ല കോഓഡിനേറ്റര്‍ എന്‍. സുദേവൻെറ നേതൃത്വത്തില്‍ ജില്ലയിലെ ആദ്യ പരിശീലന പരിപാടി വിമലഹൃദയ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ചു. ജില്ലയില്‍ കേരള ഇന്‍സ്ട്രക്ടര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജുക്കേഷൻെറ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന 167 ലിറ്റില്‍ കൈറ്റ്‌സ് യൂനിറ്റുകളിലെ വിദഗ്ധരായ അധ്യാപകരാണ് പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. ഈ വര്‍ഷം 26000 അമ്മമാര്‍ക്ക് പരിശീലനം നല്‍കാനാണ് ലക്ഷ്യമിടുന്നത്. മേയ് 20 വരെയുള്ള പരിശീലന പരിപാടിയില്‍ 30 പേര്‍ വീതമുള്ള ബാച്ചുകള്‍ പങ്കെടുക്കും. പരിശീലനത്തില്‍ പങ്കാളികളാകുന്നതിന് പ്രദേശത്തെ ഹൈസ്‌കൂളിലെ ലിറ്റില്‍ കൈറ്റ്സ് യൂനിറ്റുകളുമായി ബന്ധപ്പെടണമെന്ന് ജില്ല കോഓഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍ -0474 2743066. ഇ-മെയില്‍: dcklm@kite.kerala.gov.in, itschoolklm@gmail.com.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.