മേയ്ദിനം: ജില്ലയിൽ വിപുലമായ പരിപാടികൾ

മേയ്​ദിനം: ജില്ലയിൽ വിപുലമായ പരിപാടികൾ കൊല്ലം: മേയ്ദിനം ജില്ലയിൽ സി.ഐ.ടി.യു, എ.ഐ.ടി.യു.സി നേതൃത്വത്തിൽ സംയുക്തമായി വിവിധ പരിപാടികളോടെ ആചരിക്കും. 20 കേന്ദ്രങ്ങളിൽ രാവിലെ റാലി നടത്തും. 10ന്​ പൊതുസമ്മേളനം നടത്തും. ജില്ലയിൽ കൊല്ലം, ചവറ, കരുനാഗപ്പള്ളി, ചക്കുവള്ളി, ഓച്ചിറ, ഭരണിക്കാവ്, പത്തനാപുരം, കുന്നിക്കോട്, പുനലൂർ, ആര്യങ്കാവ്, തെന്മല, അഞ്ചൽ, കുളത്തൂപ്പുഴ, കടയ്ക്കൽ, ചടയമംഗലം, ചാത്തന്നൂർ, കൊട്ടിയം, കുണ്ടറ, എഴുകോൺ, കൊട്ടാരക്കര എന്നിവിടങ്ങളിലാണ്​ റാലി നടത്തുകയെന്ന്​ സി.ഐ.ടി.യു ജില്ല പ്രസിഡന്‍റ്​ ബി. തുളസീധരക്കുറുപ്പ്​, സെക്രട്ടറി എസ്. ജയമോഹൻ, എ.ഐ.ടി.യു.സി ജില്ല പ്രസിഡന്‍റ്​ കെ.എസ്. ഇന്ദുശേഖരൻ നായർ, സെക്രട്ടറി ജി. ബാബു എന്നിവർ അറിയിച്ചു. ധർണ കൊല്ലം: കേരള കശുവണ്ടി തൊഴിലാളി കോൺഗ്രസി‍ൻെറ ആഭിമുഖ്യത്തിൽ കാഷ്യൂ കോർപറേഷൻ ഒന്നാം ഫാക്ടറിയിൽ നടത്തിയ ധർണ സംസ്ഥാന വർക്കിങ്​ പ്രസിഡന്‍റ്​ മംഗലത്ത് രാഘവൻ നായർ ഉദ്ഘാടനം ചെയു. മുഖത്തല മണികണ്ഠൻ അധ്യക്ഷതവഹിച്ചു. മുഖത്തല ഗോപിനാഥൻ, സജി തഴുത്തല, ശിവരാമൻപിള്ള, ഗിരിജ, ഷീബ, കോടൻവിള സുരേഷ്ബാബു, ലീലാമണി, ഗീതാകുമാരി, ലാലി, നബീസത്ത് ബീവി, ശാരദ, ബേബി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.