അഞ്ചൽ: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ അഞ്ചൽ ബൈപാസ് റോഡിന്‍റെ നിർമാണ പ്രവർത്തനം അവസാന ഘട്ടത്തിലേക്ക്. ഒന്നാം ഘട്ട ടാറിങ് ആരംഭിച്ചു. ഇടമുളയ്ക്കൽ കുരിശുംമൂട് മുതലുള്ള ടാറിങ്ങാണ് ആരംഭിച്ചത്. അഞ്ചൽ തോടിന് കുറുകെ നിർമിച്ച കോളറ പാലത്തിന്‍റെ കോൺക്രീറ്റിങ് കഴിഞ്ഞു. അഞ്ചൽ - പുനലൂർ പാതയിൽ സൻെറ് ജോർജ് സ്കൂളിന് മുന്നിൽനിന്ന് അടുത്ത ദിവസങ്ങളിൽ ടാറിങ് ആരംഭിക്കും. ഏതാണ് 200 മീറ്റർ ദൂരം മാത്രമേ ഇനി മൺവേല നടത്തേണ്ടതായിട്ടുള്ളൂ. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് ഭൂഉടമകളുമായുള്ള വ്യവഹാരങ്ങൾ പി.എസ്. സുപാൽ എം.എൽ.എ ഇടപെട്ട് പരിഹരിച്ചു . നഷ്ടപരിഹാരത്തുക ഏതാനും ദിവസങ്ങൾക്കകം ഭൂമി വിട്ടുനൽകിയവർക്ക് ലഭിക്കുന്നതിനുള്ള ക്രമീകരണവുമായി. ആഗസ്റ്റ് ആദ്യവാരത്തിൽ ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്ന് എം.എൽ.എ അറിയിച്ചു. ചിത്രം: അഞ്ചൽ ബൈപാസിൽ നടക്കുന്ന ടാറിങ് പണികൾ (KE ACL - 1 )
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.