പഴ വിപണി സജീവം (ചിത്രം) നോമ്പുതുറ കൂടി ലക്ഷ്യമാക്കി വിവിധ തരത്തിലുള്ള പഴങ്ങൾ വിൽപനക്കായെത്തി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആപ്പിളുകളും, കിവിയും മുസമ്പിയുമൊക്കെ വിപണിയിലുണ്ട്.170 രൂപ മുതൽ 230 രൂപ വരെ വിലയുള്ള വിവിധയിനം ആപ്പിളുകളാണ് വിൽപനക്കെത്തിയിട്ടുള്ളത്. നോമ്പുതുറക്ക് ഉപയോഗിക്കുന്ന കിനു ഓറഞ്ചിന് 120 രൂപയും സാധാരണ ഓറഞ്ചിന് എമ്പതും തൊണ്ണൂറും രൂപയാണ് വില. മുസമ്പി കിലോക്ക് 70, പേരക്ക- 100, മാതളം- 140, പപ്പായ- 40, ഷമാം- 50 എന്നിങ്ങനെയാണ് വില. വിവിധതരം മുന്തിരികളും വിപണിയിലുണ്ട്. നോമ്പുകാലമായതോടെ ഫ്രൂട്ട്സ് കടകളിൽ വലിയ തിരക്കായിട്ടുണ്ട്. നോമ്പുതുറക്ക് പഴങ്ങൾ ഒഴിവാക്കാനാവാത്ത ഘടകമായതോടെ വിലയിലും വർധനയുണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.