ശാസ്താംകോട്ട: ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ശാസ്താംകോട്ട നടയുടെ തെക്കതിൽ വീട്ടിൽ ഉണ്ണികൃഷ്ണൻ ആചാരിക്ക് ഏഴു വർഷം കഠിന തടവും വിവിധ വകുപ്പുകളിലായി ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. കരുനാഗപ്പള്ളി അസി. സെഷൻസ് കോടതി ജഡ്ജി. എഫ്.ആർ. സിനിയാണ് ശിക്ഷ വിധിച്ചത്. 2017 നവംബർ 15ന് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. പണം ആവശ്യപ്പെട്ടത് നൽകാത്തതിലുള്ള വിരോധത്താൽ പ്രതി കമ്പിവടി കൊണ്ട് ഭാര്യയുടെ തലക്കും ശരീരത്തിലും അടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ നീണ്ടകര എൻ.എസ്. ബൈജു ഹാജരായി. കേസിന്‍റെ അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത് ശാസ്താംകോട്ട ഇൻസ്‌പെക്ടറായിരുന്ന വി.എസ്. പ്രശാന്തായിരുന്നു. എസ്.ഐ രാജീവ്, എസ്.സി.പി.ഒ ബീന എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. മതിൽ ഇടിഞ്ഞുവീണ് ഗൃഹനാഥന് പരിക്ക് (ചിത്രം) ശാസ്താംകോട്ട : ശക്തമായ മഴയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടുമതിൽ ഇടിഞ്ഞുവീണ് ഗൃഹനാഥന് പരിക്കേറ്റു. കുന്നത്തൂർ തുരുത്തിക്കര പള്ളിമുക്കിനു സമീപം നെടിയവിള പടിഞ്ഞാറ് വീട്ടിൽ സാംകുട്ടിക്കാണ് (68) പരിക്കേറ്റത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ടാണ് സംഭവം. മഴ സമയത്ത് വീട്ടിലേക്കുള്ള നടവഴിയിലൂടെ പോകവേ അപ്രതീക്ഷിതമായി വലിയ ശബ്ദത്തോടെ മതിൽ തകർന്ന് വീഴുകയായിരുന്നു. പാറ കാലിൽ പതിച്ചാണ് സാംകുട്ടിക്ക് പരിക്കേറ്റത്. മതിൽ തകർന്നുവീഴുന്നത് കണ്ട് വശത്തേക്ക് ഓടി മാറിയതിനാൽ വലിയ ദുരന്തം ഒഴിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.