കോക്കാട് കൊലപാതകത്തില്‍ സമഗ്ര അന്വേഷണം വേണം -കൊടിക്കുന്നില്‍ സുരേഷ്

കുന്നിക്കോട്: കോക്കാട് സ്വദേശി മനോജിന്‍റെ കൊലപാതകം രാഷ്ട്രീയപ്രേരിതമാക്കാനും കോൺഗ്രസിനെ പ്രതിസ്ഥാനത്ത് നിർത്താനുമുള്ള ശ്രമം ഗൂഢാലോചനയുടെ ഭാഗമാണെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ്​ കൊടിക്കുന്നിൽ സുരേഷ് എം.പി. യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ശരിയായ അന്വേഷണം നടത്തി യഥാർഥ കുറ്റവാളികളെ പുറത്തു കൊണ്ടുവരുന്നതിനുപകരം രാഷ്ട്രീയ ലാഭം മുന്നിൽ കണ്ടുകൊണ്ടുള്ള കേരള കോൺഗ്രസ് -ബി നേതാക്കളുടെ ശ്രമം യഥാർഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള നീക്കത്തിന്‍റെ ഭാഗമാണെന്ന് എം.പി ആരോപിച്ചു. വെട്ടിക്കവല, കോക്കാട് മേഖലയിലെ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാൻ പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.