ചരക്ക് ലോറി താഴ്ചയിൽ മറിഞ്ഞു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

പുനലൂർ: തെന്മലയിൽ ദേശീയപാതയുടെ വശം ഇടിഞ്ഞ്​ ചരക്ക് ലോറി താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെ തെന്മല എം.എസ്.എല്ലിലാണ് അപകടം. ചെങ്കോട്ട എലത്തൂരിൽ നിന്നും കല്ലമ്പലത്തേക്ക് സിമന്‍റുമായി വന്ന ലോറിയാണ് അപകടത്തിലായത്. എതിരെ വന്ന ​െട്രയിലറിന് വശം കൊടുക്കവേ പാതയുടെ വശം ഇടിഞ്ഞ്​ 25 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ കല്ലമ്പലം സ്വദേശി ശാർങ്​ഗധരൻ മാത്രമാണ് ലോറിയിൽ ഉണ്ടായിരുന്നത്. ഡ്രൈവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. മഴകാരണം ലോറി ഉയർത്താനുള്ള ശ്രമം ഇന്നലെ വിജയിച്ചില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.