കുന്നിക്കോട്: കോക്കാട് ചക്കുവരയ്ക്കലില്‍ മനോജ് എന്ന യുവാവിന്റെ കൊലപാതകത്തിന് പിന്നില്‍ കോൺഗ്രസിന്‍റെ ഗുണ്ടായിസമാണെന്ന് കെ.ബി. ഗണേഷ്കുമാർ എം.എൽ.എ ആരോപിച്ചു. പ്രദേശത്തെ സമാധാനാന്തരീക്ഷം തകർക്കാൻ കോണ്‍ഗ്രസ് ശ്രമിക്കുന്നു. കഴിഞ്ഞദിവസങ്ങളിലെല്ലാം മേഖലയിൽ തുടർച്ചയായി പ്രശ്നങ്ങൾ ഉണ്ടായി. കേരള കോണ്‍ഗ്രസ് (ബി) പ്രവര്‍ത്തകരുടെ വീടുകയറി ആക്രമണം ഇവിടെ പതിവാണ്. കോൺഗ്രസുകാര്‍ െപാലീസിനെ വരെ ആക്രമിക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പിനുമുമ്പ് തനിക്കെതിരെയും ഇവിടെ അതിക്രമങ്ങൾ നടന്നിരുന്നു. മനോജിന്‍റെ കൊലപാതകത്തിൽ രാഷ്ട്രീയ കാരണങ്ങൾ ഉണ്ടെന്ന് സംശയിക്കുന്നു. ഇത് കണ്ടെത്തി പ്രതികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ പരമാവധി ശ്രമിക്കും. മനോജിന്‍റെ മരണത്തിന് പിന്നിലും കോൺഗ്രസിെന്റ ഗുണ്ടായിസം ആണെന്നും സംശയിക്കുന്നതായി എം.എൽ.എ പറഞ്ഞു. 'കോൺഗ്രസിന് ബന്ധമില്ല' കുന്നിക്കോട്: ചക്കുവരയ്ക്കൽ സ്വദേശിയായ മനോജിന്‍റെ കൊലപാതകത്തിൽ കോൺഗ്രസിനോ യു.ഡി.എഫിനോ ബന്ധമില്ലെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല. എം.എൽ.എയുടെ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണ്. മനോജ് നിരവധി കേസിലെ പ്രതിയാണ്. ഇത്തരം ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് പത്തനാപുരം എം.എൽ.എ സ്വീകരിക്കുന്നത്. മാസങ്ങൾക്കുമുമ്പ് എം.എൽ.എയുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്തെ കോൺഗ്രസ് നേതാക്കളെ ആക്രമിച്ചിരുന്നു. ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന നിലപാട് ഗണേഷ്കുമാറിന് ചേരുന്നതല്ല. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും പ്രതികളെ കണ്ടെത്തണമെന്നും ജ്യോതികുമാർ ചാമക്കാല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.