ഡോ. ബി.ആര്‍. അംബേദ്കര്‍ അവാര്‍ഡ് പി.എന്‍. സുരേഷ് പാലക്കോടിന്

(ചിത്രം) കൊല്ലം: ഡോ. ബി.ആര്‍. അംബേദ്കര്‍ സ്റ്റഡി സെന്‍റര്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡിന് പി.എന്‍. സുരേഷ് പാലക്കോട് അര്‍ഹനായി. ജീവകാരുണ്യ മേഖലയിലെയും പ്രളയ-കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾ, ദലിത്- ആദിവാസി ക്ഷേമകാര്യങ്ങൾ എന്നിവയിൽ നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് അവാർഡെന്ന്​ ചെയര്‍മാന്‍ ബോബൻ ജി. നാഥ് അറിയിച്ചു. ടി.പി. പത്മനാഭൻ ആചാരി സ്മാരക പുരസ്കാരം ഗോപിനാഥ് പെരിനാടിന് (ചിത്രം) കൊല്ലം: പ്രമുഖ സംസ്കൃത പണ്ഡിതനും അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി നേതാവും നിർമാണത്തൊഴിലാളി നേതാവുമായിരുന്ന ടി.പി. പത്മനാഭൻ ആചാരിയുടെ സ്മരണക്ക്​ ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാരം കവിയും നാടകകൃത്തും പ്രഭാഷകനുമായ ഗോപിനാഥ് പെരിനാടിന്. 10,001 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. ശ്രീ വിശ്വകർമ വേദപഠനകേന്ദ്രവും ആറ്റൂർ കളരി സംഘവും സംയുക്തമായി 29ന് സംഘടിപ്പിക്കുന്ന ചടങ്ങിൽ അവാർഡ്​ സമ്മാനിക്കും. വാർത്തസമ്മേളനത്തിൽ ആറ്റൂർ ശരച്ചന്ദ്രൻ, പി. വാസുദേവൻ, ആശ്രാമം സുനിൽകുമാർ, കെ. പ്രസാദ്, ടി.പി. ശശാങ്കൻ, രാമചന്ദ്രൻ കടകമ്പള്ളി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.