പെണ്‍വായന മത്സരം മാറ്റി​െവച്ചു

കൊല്ലം: ജില്ല ലൈബ്രറി കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച ഗ്രന്ഥശാലാതലത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പെണ്‍വായനമത്സരം ഏപ്രില്‍ 30ന്​ വൈകീട്ട് 4.30 മുതല്‍ 5.30 വരെ ജില്ലയിലെ എണ്ണൂറോളം ഗ്രന്ഥശാലകളില്‍ സംഘടിപ്പിക്കും. താലൂക്ക്തലം ​േമയ് 14നും ജില്ലതലം ​േമയ് 29നും നടക്കും. ദുരവസ്ഥ, പാത്തുമ്മയുടെ ആട്, സീത മുതല്‍ സത്യവതി വരെ, പെണ്ണിടം മതം മാര്‍ക്സിസം തുടങ്ങിയ പുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളായിരിക്കും മത്സരത്തിനുണ്ടാവുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.