റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തത് യുവജന ദ്രോഹം

തിരുവനന്തപുരം: രണ്ടരലക്ഷം ഉദ്യോഗാർഥികൾ എഴുതിയ എൽ.ജി.എസ്​, എൽ.ഡി.സി എന്നിവയുടെ പി.എസ്.സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തത് യുവജനദ്രോഹമാണെന്ന് ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്‍റ്​ ഉല്ലാസ് കോവൂരും സെക്രട്ടറി വിഷ്ണു മോഹനും പ്രസ്താവനയിൽ പറഞ്ഞു. മെയിൻ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നവരുടെ എണ്ണം കുറച്ച് നിയമന നിരോധനം നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. നിലവിലെ ഒഴിവിനനുസരിച്ച് മാത്രം റാങ്ക് എണ്ണം നിജപ്പെടുത്താനാണ് പി.എസ്.സി ഇപ്പോൾ ശ്രമിക്കുന്നതെന്ന്​ അവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.