ചാത്തന്നൂർ: അറ്റകുറ്റപ്പണിക്ക് നൽകിയ ബൈക്ക് ശരിയാക്കിയതിന്‍റെ പണിക്കൂലി ചോദിച്ച വർക്ക്ഷോപ്പ് മെക്കാനിക്കിനെ ആക്രമിച്ച് പല്ല് അടിച്ച് കൊഴിച്ചയാളെ പൊലീസ് പിടികൂടി. ചിറക്കര ഉളിയനാട് ബിജു വിലാസത്തിൽ ഷിബുവാണ് (45) പിടിയിലായത്. വർക്ക്ഷോപ്പ് മെക്കാനിക്കായ മോഹനൻപിള്ളയെയാണ് ഇയാൾ ആക്രമിച്ചതായി പരാതി ഉയർന്നത്. യുവാവിനെ വിളക്ക് കൊണ്ട് തലക്കടിച്ച നാലുപേർ പിടിയിൽ (ചിത്രം) ചാത്തന്നൂർ: യുവാവിനെ വിളക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഘം പിടിയിലായി. മീനാട് തൊടിയിൽ വീട്ടിൽ പ്രവീൺ (27), മീനാട് കല്ലുവിള വീട്ടിൽ അരുൺ (27), മീനാട് അൻഷാദ് മൻസിലിൽ അൻഷാദ് (30), കാരംകോട് കല്ലുവിള വീട്ടിൽ അജിൽ (28) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ രണ്ടിന് രാത്രി മീനാട് താഴം തെക്ക് വിളപ്പുറം ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങിയ ശരത്ത് എന്ന യുവാവും സുഹൃത്തുമാണ് ആക്രമിക്കപ്പെട്ടത്. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.