അ​വി​നാ​ഷ് സു​രേ​ന്ദ്ര​ൻ

നഗ്നചിത്രം ഉപയോഗിച്ച് പണംതട്ടാൻ ശ്രമം: പൊലീസുകാരൻ അറസ്റ്റിൽ

ശാ​സ്താം​കോ​ട്ട: പെ​ൺ​കു​ട്ടി​യു​ടെ ന​ഗ്ന​ചി​ത്രം പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പൊ​ലീ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ. ശൂ​ര​നാ​ട് സ്വ​ദേ​ശി​യും അ​ടൂ​ർ കെ.​എ.​പി മൂ​ന്നാം ബ​റ്റാ​ലി​യ​നി​ലെ പൊ​ലീ​സു​കാ​ര​നു​മാ​യ അ​വി​നാ​ഷ് സു​രേ​ന്ദ്ര​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ശൂ​ര​നാ​ട് സ്വ​ദേ​ശി​യാ​യ അ​തി​ജീ​വി​ത​യു​ടെ കു​ടും​ബ​ത്തെ ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്വ​ത്ത് കൈ​ക്ക​ലാ​ക്ക​ണ​മെ​ന്നു​ള്ള ഉ​ദ്ദേ​ശ​ത്തോ​ടു​കൂ​ടി​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്നാ​ണ് കേ​സ്.

ആ​റ് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ഇ​യാ​ൾ അ​തി​ജീ​വി​ത​യു​ടെ വീ​ട്ടി​ലെ​ത്തി പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ ഫോ​ണി​ൽ​നി​ന്ന് ഷെ​യ​ർ ചെ​യ്തെ​ടു​ത്ത അ​തി​ജീ​വി​ത​യു​ടെ മൈ​ന​ർ കാ​ല​ഘ​ട്ട​ത്തി​ലെ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പി​ന് ശ്ര​മം. സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ ഫേ​ക്ക് അ​ക്കൗ​ണ്ട് വ​ഴി​യും അ​തി​ജീ​വി​ത​യു​ടെ മാ​താ​വി​ന്റെ വാ​ട്സ് ആ​പ്പി​ലേ​ക്ക് അ​യ​ച്ചു​കൊ​ടു​ത്തും പ്ര​ച​രി​പ്പി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

ഫോ​ട്ടോ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് മ​റ്റാ​രോ ആ​ണെ​ന്നും ഫോ​ട്ടോ​ക​ൾ പ്ര​ച​രി​പ്പി​ക്കാ​തി​രി​ക്കു​ന്ന​തി​ന് 15 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ആ​വ​ശ്യ​മു​ണ്ടെ​ന്നും ന​ൽ​കി​യി​ല്ലെ​ങ്കി​ൽ കൂ​ടു​ത​ൽ ഫോ​ട്ടോ​ക​ൾ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​പ്പെ​ടു​മെ​ന്നും ഇ​യാ​ൾ പ​റ​ഞ്ഞു. ഇ​തി​നെ തു​ട​ർ​ന്ന് സം​ശ​യം തോ​ന്നി​യ പെ​ൺ​കു​ട്ടി ശൂ​ര​നാ​ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഇ​വ​രു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ശൂ​ര​നാ​ട് പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ശാ​സ്താം​കോ​ട്ട ഡി​വൈ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി സൈ​ബ​ർ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ശൂ​ര​നാ​ട് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ശ്രീ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ഇ​യാ​ളെ പൊ​ലീ​സ് സേ​ന​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു. അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ എ​സ്.​ഐ പ്ര​ശാ​ന്ത്, സി.​പി.​ഒ അ​ന​സ് എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Policeman arrested for attempting to extort money using nude photos

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.