നി​യ ഫൈ​സ​ൽ

ഡോക്ടർമാർക്കെതിരെ കേസെടുക്കാൻ പൊലീസ് മടിച്ചു: നീണ്ട പോരാട്ടത്തിനൊടുവിൽ ഹബീറക്ക് നീതി

പ​ത്ത​നാ​പു​രം: ‘പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ഒ​രു​പാ​ട് ക​ര​ഞ്ഞു​പ​റ​ഞ്ഞു. ഓ​രോ കാ​ര​ണം പ​റ​ഞ്ഞ് അ​വ​രൊ​ക്കെ ഒ​ഴി​ഞ്ഞു​മാ​റി, ഒ​ടു​വി​ലാ​ണ് കോ​ട​തി​യെ സ​മീ​പി​ക്കേ​ണ്ടി​വ​ന്ന​ത്. എ​ന്റെ മോ​ൾ​ക്ക് നീ​തി കി​ട്ടും, കോ​ട​തി​യി​ൽ വി​ശ്വാ​സ​മു​ണ്ട്’ -സ്വ​ന്തം മ​ക​ളു​ടെ മ​ര​ണ​ത്തി​ൽ നീ​തി​തേ​ടി​യു​ള്ള യാ​ത്ര​യു​ടെ ആ​ദ്യ​ഘ​ട്ടം ക​ട​ന്ന​ത​റി​ഞ്ഞ് ഇ​ട​റി​യ വാ​ക്കു​ക​ളോ​ടെ ഹ​ബീ​റ ‘മാ​ധ്യ​മ’ ത്തോ​ട് പ്ര​തി​ക​രി​ച്ചു. ആ​ന്റി റാ​ബീ​സ് വാ​ക്സി​ൻ ന​ൽ​കി​യി​ട്ടും പേ​വി​ഷ​ബാ​ധ​യേ​റ്റ് മ​രി​ച്ച മ​ക​ൾ നി​യ ഫൈ​സ​ലി​​ന് ശ​രി​യാ​യ ചി​കി​ത്സ കി​ട്ടി​യി​ല്ലെ​ന്ന മാ​താ​വി​ന്റെ പ​രാ​തി​യി​ൽ ഒ​ടു​വി​ൽ പൊ​ലീ​സി​ന് എ​ഫ്.​ഐ.​ആ​ർ എ​ടു​ക്കേ​ണ്ടി വ​ന്ന​താ​ണ് ആ ​മാ​താ​വി​നെ സം​ബ​ന്ധി​ച്ച് സു​പ്ര​ധാ​ന ക​ട​മ്പ​യാ​യി മാ​റി​യ​ത്.

2025 ഏ​പ്രി​ൽ എ​ട്ടി​നാ​യി​രു​ന്നു കു​ന്നി​ക്കോ​ട് ശാ​സ്ത്രി ജ​ങ്ഷ​ൻ ജാ​സ്മി​ൻ മ​ൻ​സി​ലി​ൽ നി​യ ഫൈ​സ​ലി(8)​നെ തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ് ചി​കി​ത്സ​ക്കാ​യി പു​ന​ലൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. അ​ന്നേ​ദി​വ​സം 1.20ന് ​ടെ​സ്റ്റ്‌ ഡോ​സ് കു​ത്തി​വെ​പ്പും, 2.20ന് ​ഫു​ൾ ഡോ​സ് ഇ​ൻ​ജ​ക്ഷ​നും ന​ൽ​കി.

എ​ന്നാ​ൽ, വി​ഷ​ബാ​ധ​യേ​റ്റ് ആ ​കു​രു​ന്ന് ജീ​വ​ൻ വൈ​കാ​തെ പൊ​ലി​ഞ്ഞു. മ​ക​ൾ​ക്ക് കു​ത്തി​വെ​പ്പ് എ​ടു​ത്ത​തി​ലെ പാ​ക​പ്പി​ഴ അ​ന്ന് ത​ന്നെ ഹ​ബീ​റ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. എ​ന്നാ​ൽ, കു​ത്തി​വെ​പ്പെ​ടു​ത്ത​തി​ൽ അ​പാ​ക​ത ഇ​ല്ലെ​ന്ന് അ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി​യും പ്ര​തി​ക​രി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ത​ന്റെ വാ​ദം മു​റു​കെ​പ്പി​ടി​ച്ച് മ​ക​ൾ ന​ഷ്ട​പ്പെ​ട്ട വേ​ദ​ന​യി​ലും ഹ​ബീ​റ നീ​തി​ക്ക് വേ​ണ്ടി പോ​രാ​ടി. ആ​ദ്യം ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് വി​വ​രാ​വ​കാ​ശ നി​യ​മ പ്ര​കാ​രം കാ​ര്യ​ങ്ങ​ൾ തി​ര​ക്കി​യെ​ങ്കി​ലും വി​ചി​ത്ര മ​റു​പ​ടി​യു​മാ​യി അ​ധി​കൃ​ത​ർ ത​ടി​ത​പ്പി. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ സൂ​പ്ര​ണ്ടി​നും, മൂ​ന്ന് ഡോ​ക്ട​ർ​മാ​ർ​ക്കു​മെ​തി​രെ ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ ഹ​ബീ​റ പു​ന​ലൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

പ​ല കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് പൊ​ലീ​സും പ​രാ​തി ത​ട്ടി​നീ​ക്കി. നീ​തി​യു​ടെ വാ​തി​ൽ കൊ​ട്ടി​യ​ട​ക്ക​പ്പെ​ട്ടു​വെ​ന്ന തോ​ന്ന​ലു​ണ്ടാ​യെ​ങ്കി​ലും, ഹ​ബീ​റ ത​ള​ർ​ന്നി​ല്ല. അ​ഭി​ഭാ​ഷ​ക​ൻ മു​ഖേ​ന കോ​ട​തി​യെ സ​മീ​പി​ച്ചു. ഒ​ടു​വി​ൽ കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം ഡോ​ക്ട​ർ​മാ​ർ​ക്കും സൂ​പ്ര​ണ്ടി​നു​മെ​തി​രെ പൊ​ലീ​സി​ന് ഇ​പ്പോ​ൾ കേ​സെ​ടു​ക്കേ​ണ്ടി​വ​ന്നു. ഇ​നി​യെ​ങ്കി​ലും മ​ക​ൾ​ക്ക് നീ​തി ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് അ​വ​ർ പ​ങ്കു​വെ​ക്കു​ന്ന​ത്. ദൈ​വ​ത്തി​ന് നി​റ​ക​ണ്ണു​ക​ളോ​ടെ ഹ​ബീ​റ ന​ന്ദി പ​റ​യു​മ്പോ​ൾ മ​ക​ളു​ടെ ഓ​ർ​മ​ക​ളും ജാ​സ്മി​ൻ മ​ൻ​സി​ലി​ൽ നി​റ​യു​ന്നു.

Tags:    
News Summary - Police hesitated to file a case against officials: Justice for Habira after a long struggle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.