യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍

കൊ​ല്ലം: യു​വാ​ക്ക​ളെ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പ്ര​തി​ക​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​മു​ല്ല​വാ​രം മ​ഹാ​വി​ഷ്ണു ന​ഗ​റി​ല്‍ പ​ന്തീ​രാം​തു​ണ്ടി​ല്‍ വീ​ട്ടി​ൽ അ​ശോ​ക് കു​മാ​ര്‍ (30), അ​പ്പു എ​ന്ന് വി​ളി​ക്കു​ന്ന യേ​ശു​ദാ​സ് (19) എ​ന്നി​വ​രാ​ണ് കൊ​ല്ലം വെ​സ്റ്റ് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 11ന് ​തി​രു​മു​ല്ല​വാ​രം ക്ഷേ​ത്ര​ത്തി​ലെ തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര​ക്കു ശേ​ഷം മ​ട​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്ന യു​വാ​ക്ക​ളെ​യാ​ണ് പ്ര​തി​ക​ള്‍ മു​ന്‍വി​രോ​ധ​ത്താ​ല്‍ ആ​ക്ര​മി​ച്ച​ത്.

തി​രു​മു​ല്ല​വാ​രം ക​ള​രി ക്ഷേ​ത്ര​ത്തി​ലേ​ക്ക് തി​രി​യു​ന്ന വ​ഴി​യി​ല്‍ യു​വാ​ക്ക​ളെ ത​ട​ഞ്ഞു നി​ര്‍ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ യു​വാ​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത വെ​സ്റ്റ് പൊ​ലീ​സ് ഒ​ളി​വി​ല്‍ പോ​യ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കൊ​ല്ലം വെ​സ്റ്റ് ഇ​ന്‍സ്പെ​ക്ട​ര്‍ ആ​ശി​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍, എ​സ്.​ഐ ഷ​ബ്‌​ന, എ​സ്.​സി.​പി.​ഒ​മാ​രാ​യ ദീ​പു​ദാ​സ്, വി​നോ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Suspects arrested for attacking and injuring youths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.