(ചിത്രം) ഓയൂർ: ചരിത്രപ്രസിദ്ധമായ വെളിനല്ലൂർ ശ്രീരാമ ക്ഷേത്രസന്നിധിയിലെ വയൽവാണിഭവും ക്ഷേത്ര തിരുമുറ്റത്തെ രോഹിണിച്ചന്തയും സമാപിച്ചു. ക്ഷേത്രപരിസരത്ത് മുസ്ലിം സമുദായ അംഗങ്ങൾ നടത്തുന്ന മത്സ്യച്ചന്തയും നടന്നു. നൂറ്റാണ്ടുകളായി നടക്കുന്ന ആചാരത്തിന്‍റെ ഭാഗമായി ചന്തയിൽനിന്ന് മീനും ഉപ്പും ചുണ്ണാമ്പും വാങ്ങിയാണ് ഭക്തർ മടങ്ങിയത്. കാളവയൽ വാണിഭം ഓയൂർ ഗ്രാമത്തിന്‍റെ ഏറ്റവും വലിയ ഉത്സവമാണ്. ഇതിനോടൊപ്പം നടക്കുന്ന കന്നുകാലിമേളയിൽ ഉരുക്കളുമായി തമിഴ്നാട്ടിൽനിന്നും മറ്റു ദൂരദിക്കുകളിൽനിന്നും ധാരാളം കച്ചവടക്കാരെത്തി. വെളിനല്ലൂർ കാളവയൽ തെക്കേവയലിൽ കന്നുകാലി വിൽപനയും ഉരുക്കളുടെ പ്രദർശനവും നടന്നു. lead നിർമാണം പൂർത്തിയായിട്ട് ദിവസങ്ങൾ മാത്രമായ റോഡ് തകർന്നു (ചിത്രം) കടുത്ത പ്രതിഷേധത്തിൽ നാട്ടുകാർ കൊട്ടാരക്കര: ലക്ഷങ്ങൾ ചെലവഴിച്ച് നിർമാണം പൂർത്തിയാക്കി ദിവസങ്ങൾ പിന്നിടുംമുമ്പേ റോഡ് തകർന്നുതരിപ്പണമായി. കൊട്ടാരക്കര നഗരസഭയിൽ നാലാം വാർഡിൽ ചന്തമുക്ക്-കിഴക്കേക്കര റോഡാണ് തകർന്നത്. ദീർഘനാളായി കോൺക്രീറ്റ് പൊളിഞ്ഞ് വെള്ളക്കെട്ടായി കിടന്ന റോഡാണിത്. നവീകരണത്തിന് മുനിസിപ്പാലിറ്റി 4.75 ലക്ഷം രൂപ അനുവദിച്ചാണ് നിർമാണപ്രവർത്തനങ്ങൾ നടത്തിയത്. ടൈലുകൾ ഭൂരിഭാഗവും ഇളകിമാറി. നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന സമയത്തുതന്നെ ആവശ്യമായ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചില്ലെന്ന പരാതി നാട്ടുകാർ ഉയർത്തിയിരുന്നു. ആവശ്യമായ പാറപ്പൊടി ഉപയോഗിക്കാത്തതാണ് ടൈലുകൾ ഇളകിമാറുന്നതിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. വശങ്ങൾ കോൺക്രീറ്റ് ചെയ്ത ഭാഗത്തും ചെറിയ ചെറിയ കുഴികൾ രൂപപ്പെടുന്നുണ്ട്. മതിയായ സിമന്‍റ് ഉപയോഗിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്. റോഡിന്‍റെ ശോച്യാവസ്ഥയിൽ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.