പുനലൂർ: കിണറ്റിൽ വീണ ഗർഭിണി പശുവിനെ പുനലൂർ അഗ്നിശമന സേന രക്ഷപ്പെടുത്തി. ചെമ്പനരുവി സജി മന്ദിരത്തിൽ സജിയുടെ എട്ട് മാസം ഗർഭിണിയായ പശുവാണ് നിർമാണത്തിലുള്ള 20 അടി താഴ്ചയുള്ള കിണറ്റിൽ വീണത്. മുള്ളുമല ചരുവിൽ വസുന്ധരന്‍റെ കിണറ്റിലാണ് ചൊവ്വാഴ്ച ഉച്ചയോടെ പശു അകപ്പെട്ടത്. നാട്ടുകാർ രക്ഷിക്കാൻ നോക്കി യിട്ടും വിജയിച്ചില്ല. പുനലൂരിൽനിന്ന് അഗ്നിശമന സേനയെത്തി. സേനാംഗം ഷൈൻ ബേബി കിണറ്റിലിറങ്ങി റെസ്ക്യൂ ഹോസ്, കയർ എന്നിവ ഉപയോഗിച്ച് മറ്റുള്ളവരുടെ സഹായത്താൽ കരയിലെത്തിച്ചു. അസി. സ്റ്റേഷൻ ഓഫിസർ എ. നസിർ, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ എ. സാബു, മറ്റ് അംഗങ്ങളായ വി. അനിൽകുമാർ, വി.ജി. അനുമോൻ, പി. സുജേഷ്, എ. ഉവൈസ്, സി.എസ്. ശ്രാവൺ, കണ്ണൻലാൽ, അലോഷ്യസ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.