അമിനിറ്റി സെന്‍റർ പ്രവർത്തനമാരംഭിക്കാൻ നടപടിയില്ല

അഞ്ചൽ: മലയോര ഹൈവേയുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് ലക്ഷങ്ങൾ മുടക്കി നിർമാണം പൂർത്തീകരിച്ച വഴിയോര വിശ്രമകേന്ദ്രം ഒരു വർഷം കഴിഞ്ഞിട്ടും പ്രവർത്തനമാരംഭിച്ചില്ല. അഞ്ചൽ - പുനലൂർ പാതയിൽ കുരുവിക്കോണം ജങ്ഷന് സമീപത്താണ് ആധുനിക സജ്ജീകരണങ്ങളുള്ള അമിനിറ്റി സെന്‍റർ നിർമിച്ചത്. പ്രവർത്തനവും പരിചരണവുമില്ലാത്തതിനാൽ പരിസരം കാടുകയറി തെരുവുനായ്ക്കളുടെ കേന്ദ്രമായി മാറി. മലയോര ഹൈവേ യാത്രികർക്ക് വിശ്രമിക്കുന്നതിനും ശൗചകർമങ്ങൾ നിർവഹിക്കുന്നതിനും സഹായകരമാകുന്നതിനുവേണ്ടിയാണ് അമിനിറ്റി സെന്‍റർ നിർമിച്ചത്​. ചിത്രം. അഞ്ചൽ - പുനലൂർ പാതയിൽ പൊതുമരാമത്ത് വകുപ്പ് നിർമാണം പൂർത്തീകരിച്ച അമിനിറ്റി സൻെറർ (KE ACL - 2)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.