കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ വ്യാപാരിയെ പോക്സോ ആക്ട് പ്രകാരം പള്ളിത്തോട്ടം പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ജോനകപ്പുറം ഷംനാ മൻസിലിൽ നിന്നും വടക്കേവിള ഗോപാലശ്ശേരി ജി.വി നഗർ 10ൽ ഇടത്തോടത്ത് കിഴക്കതിൽ ഫൈസൽ (34) ആണ് പള്ളിത്തോട്ടം പൊലീസിൻെറ പിടിയിലായത്. ഇയാളുടെ കടയിൽ സാധനം വാങ്ങാൻ വന്ന പെൺകുട്ടികളോടാണ് ലൈംഗികാതിക്രമം നടത്തിയത്. കൊല്ലം എ.സി.പി ജി.ഡി വിജയകുമാറിൻെറ നിർദേശാനുസരണം പള്ളിത്തോട്ടം ഇൻസ്പെക്ടർ ഫയാസിൻെറ നേതൃത്വത്തിൽ എസ്.ഐമാരായ സൂഖേഷ്, അനിൽബേസിൽ, മാത്യു, എ.എസ്.ഐ ശ്രീകുമാർ, എസ്.സി.പി.ഒ ഷീജ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. യുവാവിനെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ (ചിത്രം) ഇരവിപുരം: യുവാവിനെ ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ ഒരാളെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഇരവിപുരം തട്ടാമല മൈകി നഗർ-15 കടറ്റംപള്ളി വീട്ടിൽ സെയ്ദലി (22) ആണ് പിടിയിലായത്. ജോലി കഴിഞ്ഞ് ബൈക്കിൽ വരികയായിരുന്ന തെക്കേവിള ലക്ഷ്മി നഗർ-35 ദിലീപ് ഭവനിൽ ഗോകുൽ വിജയകുമാറിനെ സെയ്ദലിയും കൂടെ ഉണ്ടായിരുന്ന രണ്ടുപേരും ചേർന്ന് തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ഇരവിപുരം ഇൻസ്പെക്ടർ വി.വി. അനിൽകുമാറിൻെറ നേതൃത്വത്തിൽ എസ്.ഐ അരുൺഷാ, ജയേഷ്, എ.എസ്.ഐ ഷാജി, സി.പി.ഒ മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.