ചക്രസ്‌തംഭന സമരം

കൊല്ലം: പെട്രോൾ-ഡീസൽ വിലവർധനക്കെതിരെ യൂത്ത് കോൺഗ്രസ് ബി.എസ്.എൻ.എൽ. ജില്ല കാര്യാലയത്തിനു മുന്നിൽ ചക്രസ്തംഭന സമരം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ ഹർഷാദ് മുതിരപ്പറമ്പ് അധ്യക്ഷതവഹിച്ചു. കെ.എസ്.യു ജില്ല വൈസ് പ്രസിഡന്‍റ് കൗഷിക് എം. ദാസ്, നെഫ്‌സൽ കാലത്തിക്കാട്, ഷാലു മുതിരപ്പറമ്പ്, ശരത് കുരീപ്പുഴ, സുൽഫി മുളങ്കാടകം, റമീസ് ഹുസൈൻ, വൈശാഖ് തേവള്ളി, ബിജിൻ തോമസ്, അലക്സ് കോശി തുടങ്ങിയവർ നേതൃത്വം നൽകി. മത്സ്യബന്ധനമേഖല പട്ടിണിയിൽ ഇരവിപുരം: ബോട്ടുകളിലും വള്ളങ്ങളിലും ഉപയോഗിക്കുന്ന മണ്ണെണ്ണ, ഡീസൽ എന്നിവയുടെ വിലവർധന മത്സ്യമേഖലയെ പട്ടിണിയിലേക്ക് നയിക്കുകയാണെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് ഇരവിപുരം ബ്ലോക്ക് കമ്മിറ്റി. പ്രസിഡന്‍റ്​ റാഫേൽ കുര്യൻ യോഗം ഉദ്ഘാടനം ചെയ്തു. മാൾക്കം ഇരവിപുരം അധ്യക്ഷതവഹിച്ചു, ഇസ്മയിൽകുഞ്ഞ്, അഭിലാഷ്,​ നാസിം കൂട്ടിക്കട, ബോബൻ പുല്ലിച്ചിറ, ഷെരീഫ് കണ്ടച്ചിറ, ജസ്റ്റിൻ മുക്കം, ഫാസിൽ മയ്യനാട്, റഫീഖ്​ പുത്തൻവീട്, സേവ്യർ കല്ലുമ്മൂട്, ഫ്രാൻസിസ് കളീലിൽ, ആന്‍റണി ജേക്കബ് കാക്കോട്ടൂമൂല തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.