കൊട്ടാരക്കര : സർക്കാറിന്‍റെ 100 ദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച കൊട്ടാരക്കര മണ്ഡലത്തിലെ ഓടനാവട്ടം - വാളകം റോഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സംസ്ഥാനത്തെ പണി പൂർത്തിയാക്കിയ മറ്റ് 50 റോഡുകളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷതവഹിച്ചു. മന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തി. ഉമ്മന്നൂരിൽ ഉദ്ഘാടനവും ശിലാഫലക അനാച്ഛാദനവും വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ഹർഷകുമാർ നിർവഹിച്ചു. ഉമ്മന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. അലക്സാണ്ടർ അധ്യക്ഷതവഹിച്ചു. മണ്ഡലത്തിൽ ഭരണാനുമതി ലഭിച്ച വിവിധ പ്രവൃത്തികളെ സംബന്ധിച്ച് മന്ത്രി കെ.എൻ. ബാലഗോപാലിന്റെ പ്രതിനിധി സി.പി.എം ഏരിയ സെക്രട്ടറി പി.കെ. ജോൺസൺ വിശദീകരിച്ചു. ജില്ല പഞ്ചായത്ത് അംഗങ്ങളായ ജയശ്രീ വാസുദേവൻപിള്ള, ബ്രിജേഷ് ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ബെൻസി റെജി, പഞ്ചായത്ത് അംഗം എസ്. സിന്ധു, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ബേബി പടിഞ്ഞാറ്റിൻകര, പി.ഡബ്ല്യു.ഡി എക്സിക്യൂട്ടിവ് എൻജിനീയർ എസ്. ശാരി, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ ജമാൽ മുഹമ്മദ് എന്നിവർ സംസാരിച്ചു. ഓടനാവട്ടം-വാളകം റോഡിൽ ഉമ്മന്നൂർ പഞ്ചായത്ത് ഓഫിസ് മുതൽ വാളകം ജങ്ഷൻ വരെയുള്ള നാലര കിലോമീറ്റർ മൂന്നു കോടി രൂപ വിനിയോഗിച്ചാണ് പണി പൂർത്തിയായത്. അഞ്ചര മീറ്റർ വീതിയിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.