സ്വകാര്യ ബസിൽ മോഷണം: രണ്ട് തമിഴ്​ യുവതികൾ പിടിയിൽ

കൊല്ലം: നഗരത്തിലെ സ്വകാര്യ ബസിൽ മോഷണം നടത്തിയ തമിഴ്​ യുവതികളെ പൊലീസ്​ പിടികൂടി. കോയമ്പത്തൂർ റെയിൽവേ കോളനിയിൽ 24/എ യിൽ കൗസല്യ (22), റെയിൻബോ കോളനിയിൽ ഭവാനി (28, ശാന്തി) എന്നിവരാണ് പിടിയിലായത്. ഇളമ്പള്ളൂരിൽ നിന്ന്​ കൊല്ലത്തേക്ക് വന്ന സ്വകാര്യ ബസിൽ യാത്ര ചെയ്ത സ്​ത്രീകളുടെ സ്വർണമാലകൾ പൊട്ടിച്ചെടുക്കാൻ ശ്രമിച്ചപ്പോഴാണ് ഇവർ പിടിയിലായത്. കടപ്പാക്കട ​െവച്ച് സ്വർണമാല നഷ്​ടപ്പെട്ട സരസ്വതി ബസിൽ നിലവിളിച്ചതിനെ തുടർന്ന് അടുത്തിരുന്ന റഷീദയുടെ മാലയും നഷ്​ടപ്പെട്ടത്​ ശ്രദ്ധയിൽപ്പെട്ടു. ഈ സമയം ശങ്കേഴ്സ്​ ആശുപത്രി ജങ്​ഷനിൽ എത്തിയ ബസിൽ നിന്ന്​ രണ്ട്​ സ്​ത്രീകൾ ഇറങ്ങാൻ ശ്രമിച്ചു. സംശയം തോന്നിയ യാത്രക്കാരായ സ്​ത്രീകളും ബസ്​ ജീവനക്കാരും ചേർന്ന് ഇവരെ തടഞ്ഞ് ​െവച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥല​െത്തത്തിയ പിങ്ക് പൊലീസും കൊല്ലം ഈസ്റ്റ് പൊലീസും ചേർന്ന് ഇവരെ സ്റ്റേഷനിലേക്ക് മാറ്റി. പൊട്ടിച്ച്​ മോഷ്ടിച്ചെടുത്ത സ്വർണമാലകൾ പൊലീസ്​ കണ്ടെടുത്തു. കൊല്ലം ഈസ്റ്റ് ഇൻസ്​പെക്ടർ ആർ. രതീഷിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ ബാലചന്ദ്രൻ, അഷറഫ്, എ.എസ്​.ഐ മിനുരാജ്, എസ്​.സി.പി.ഒ ജലജ, സി.പി.ഒ സജീവ് എന്നിവരുൾപ്പെട്ട സംഘമാണ് ഇവരെ പിടികൂടിയത്. പ്രതികളെ റിമാൻഡ്​ ചെയ്തു. കാപ്പ ചുമത്തി ജയിലിലടച്ചു ചാത്തന്നൂർ: മദ്യം, മയക്ക്മരുന്ന്, അടിപിടി കേസുകളിൽ ഉൾപ്പെട്ട കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. പരവൂർ കുറുമണ്ടൽ പൂക്കുളം സൂനാമി കോളനി ഫ്ലാറ്റ് നമ്പർ ഏഴ്, വീട് നമ്പർ 60 ൽ കലേഷ് (30) ആണ്​ കാപ്പ പ്രകാരം പിടിയിലായത്. പരവൂർ, കൊട്ടിയം, പള്ളിത്തോട്ടം, ശക്തികുളങ്ങര എന്നീ പൊലീസ്​ സ്റ്റേഷനുകളിൽ നിരവധി മയക്ക്മരുന്ന് കേസുകളിലും അടിപിടി കേസുകളിലും ഉൾപ്പെട്ടയാളാണ് ഇയാൾ. കൊല്ലത്തെ വിവിധ പൊലീസ്​, എക്സൈസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ 16 ഓളം കേസുകൾ നിലവിലുണ്ട്. മുമ്പ് ഒരു തവണ കാപ്പ ചുമത്തി ജയിലിലാക്കിയിട്ടുണ്ട്. വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനാലാണ് ഇയാൾക്കെതിരെ ജില്ല പൊലീസ്​ മേധാവി ടി. നാരായണൻ കാപ്പ ചുമത്തുന്നതിന് കലക്ടർ അഫ്സാന പർവീണിന് റിപ്പോർട്ട് നൽകിയത്. പരവൂർ ഇൻസ്​പെക്ടർ എ.നിസാർ, എസ്​.ഐമാരായ നിതിൻ നളൻ, പി. പ്രദീപ്, എ.എസ്​.ഐ രമേഷ്, എസ്​.സി.പി.ഒ മുഹമ്മദ് ഷാഫി, സി.പി.ഒമാരായ സായിറാം, ലിജു എന്നിവരടങ്ങിയ സംഘമാണ് കലേഷിനെ പിടികൂടിയത്. ഇയാളെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.