കൊല്ലം: ഉപേക്ഷിക്കപ്പെടുന്ന ഭൗതിക സൗകര്യങ്ങൾക്ക് ഫലമായി അനുഗ്രഹങ്ങൾ തേടിയെത്തുന്ന പുണ്യ മാസത്തിനെ സ്വീകരിച്ച് വിശ്വാസികൾ. ആത്മീയ നിർവൃതിയുടെ ദിനങ്ങൾക്ക് തുടക്കമിട്ട് റമദാൻ എത്തിയതോടെ അത്താഴം കഴിച്ച് വ്രതശുദ്ധിയിലേക്ക് വിശ്വാസികൾ ഉണർന്നു. അന്നപാനീയങ്ങൾ ഉപേക്ഷിച്ചുള്ള ദിനചര്യയിൽ ഖുറാൻ പാരായണവും കാരുണ്യ പ്രവൃത്തികളും ഉൾപ്പെടെ സ്രഷ്ടാവിലേക്ക് അടുപ്പിക്കുന്ന നന്മകളിലൂടെയുള്ള സഞ്ചാരമാണ് ഇനി. വിശ്വാസികളെ സ്വീകരിക്കാൻ പള്ളികളെല്ലാം നേരത്തേ ഒരുങ്ങിയിരുന്നു. കോവിഡ് തീർത്ത ഇടവേളക്കുശേഷം പള്ളികളിൽ തറാവീഹ് നമസ്കാരവും ഇത്തവണ കൂടുതൽ വിശ്വാസികളുടെ പങ്കാളിത്തത്തോടെ നടത്താനാണ് ലക്ഷ്യമിടുന്നത്. പള്ളികളുടെ ശുചീകരണവും നോമ്പുതുറക്കുള്ള ക്രമീകരണങ്ങളും നേരത്തേ പൂർത്തിയായി. സ്ത്രീകൾക്ക് തറാവീഹ് നമസ്കാരത്തിന്‍റെ ഭാഗമാകുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വീടുകളിലും ഒരുക്കങ്ങൾ പൂർത്തിയാക്കി ആദ്യ നോമ്പുതുറക്ക് ഒത്തുകൂടാനുള്ള കാത്തിരിപ്പിലാണ്. ഇനി ഓരോ നിമിഷവും പൂർണമായ ദിനരാത്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.