കൊല്ലം: അടൽ ഇെന്നാവേഷൻ മിഷന്‍റെ ദേശീയതല ബിസിനസ് ആശയ മത്സരത്തിൽ മികച്ച 20ൽ ഇടംപിടിച്ച് മലയാളി വിദ്യാർഥി. അടൽ ടിങ്കറിങ് ലാബ് വിദ്യാർഥികൾ സമർപ്പിച്ച ബിസിനസ് ആശയങ്ങളിൽ നിന്ന് പുതിയകാവ് അമൃത വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാർഥി കാർത്തിക് രാജ് നിർമിച്ച എഡ്ടെക് ബിസിനസ് ആശയമാണ് തെരഞ്ഞെടുക്കപ്പെട്ടത്. 9000ത്തിലധികം മത്സരാർഥികൾ സമർപ്പിച്ച ആശയങ്ങളിൽ നിന്നാണ് മികച്ച 20 ആശയങ്ങൾ െതരഞ്ഞെടുത്തത്. നഗരങ്ങളിലെ താഴ്ന്ന വരുമാനമുള്ള കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകാൻ കഴിയുന്ന വെബ് പോർട്ടലായ 'എഡ്യുഈസി' എന്ന പേരിൽ ഒരു ബഹുഭാഷാ എഡ്ടെക്കിനായാണ് കാർത്തിക് ബിസിനസ് ആശയം സമർപ്പിച്ചത്. കെ.എം.എം.എൽ യൂനിയൻ പ്രസിഡന്‍റ് സ്ഥാനം സതീശൻ രാജിവെക്കണം- സി.ഐ.ടി.യു കൊല്ലം: പണിമുടക്കിൽ പങ്കെടുത്ത തൊഴിലാളികളെ തള്ളിപ്പറയുകയും കോൺഗ്രസുമായി ഐ.എൻ.ടി.യു.സിക്ക് യാതൊരു ബന്ധവുമില്ലെന്ന് പറയുകയും ചെയ്ത വി.ഡി സതീശൻ കെ.എം.എം.എൽ യൂനിയൻ പ്രസിഡന്‍റ് സ്ഥാനം രാജിവെക്കണമെന്ന് സി.ഐ.ടി.യു. കെ.എം.എം.എല്ലിൽ തൊഴിലാളി യൂനിയനായ ഐ.എൻ.ടി.യു.സി നേതൃത്വത്തിലുള്ള ടൈറ്റാനിയം കോംപ്ലക്സ് എംപ്ലോയീസ് യൂനിയൻ പ്രസിഡന്‍റാണ് സതീശൻ. അദ്ദേഹം സ്ഥാനം രാജി െവക്കുകയും തൊഴിലാളികളോട് മാപ്പുപറയുകയും ചെയ്യണമെന്ന് സി.ഐ.ടി.യു ജില്ല പ്രസിഡന്‍റ് ബി. തുളസീധരകുറുപ്പും സെക്രട്ടറി എസ്. ജയമോഹനും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.