വീടുകയറി ​ആക്രമണം: ഒരാൾകൂടി പിടിയിൽ

കിളികൊല്ലൂർ: ഉത്സവത്തിനിടെ ഭാര്യയെ ശല്യം ചെയ്തവർക്കെതിരെ പൊലീസിൽ പരാതിപ്പെട്ട ഗൃഹനാഥനെ വീട്ടിൽ കയറി വെട്ടിപരിക്കേൽപ്പിച്ച സംഘത്തിലെ ഒരാളെക്കൂടി കിളികൊല്ലൂർ പൊലീസ്​ അറസ്റ്റ് ചെയ്തു. ചാത്തിനാംകുളം തറയിൽ പുത്തൻവീട്ടിൽ ടി. വിജയകുമാർ ആണ് (42)​ പിടിയിലായത്. സംഭവത്തിനു ശേഷം കായംകുളത്ത് ഒളിവിൽ കഴിഞ്ഞ് വരുകയായിരുന്നു. തുടർന്ന് തിരികെ വീട്ടിലേക്ക് വരുന്ന വഴി സിറ്റി പൊലീസ്​ കമീഷണർ ടി. നാരായണന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ കൊല്ലം കെ.എസ്​.ആർ.ടി.സി സ്​റ്റാൻഡിൽനിന്നാണ്​ അറസ്റ്റ്​. സംഘത്തിലുൾപ്പെട്ട അഞ്ചുപേരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. കിളികൊല്ലൂർ ഇൻസ്​പെക്ടർ കെ. വിനോദിന്‍റെ നേതൃത്വത്തിൽ, എസ്.ഐ മാരായ എ.പി. അനീഷ്, സന്തോഷ്, ജയൻ കെ. സക്കറിയ, അൻസർഖാൻ, മധു സി.പി.ഒമാരായ സുധീർ, അനീഷ്, സാജ്, ശിവകുമാർ എന്നിവരടങ്ങിയ സംഘമാണ് വിജയകുമാറിനെ പിടികൂടിയത്. ക്ഷേമപദ്ധതികളില്‍ അംഗമാകാം കൊല്ലം: കേരള ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡിന്‍റെ പരിധിയില്‍ ജില്ലയിലെ അണ്‍ അറ്റാച്ച്ഡ്, അറ്റാച്ച്ഡ് ക്ഷേമപദ്ധതികളില്‍ ഉള്‍പ്പെടാത്ത 26(എ) കാര്‍ഡ് നേടിയ എല്ലാ ചുമട്ടുതൊഴിലാളികള്‍ക്കും അസംഘടിത ക്ഷേമ പദ്ധതിയില്‍ അംഗത്വം നേടുന്നതിനും ഇ- ശ്രം രജിസ്‌ട്രേഷന്‍ നടത്തുന്നതിനും അവസരം. 26(എ) കാര്‍ഡ്, ആധാര്‍ കാര്‍ഡ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, വയസ്സ് തെളിയിക്കുന്ന ആധികാരിക രേഖ എന്നിവ സഹിതം ജില്ല ഓഫിസുമായി ബന്ധപ്പെടണമെന്ന് ചെയര്‍പേഴ്‌സൻ അറിയിച്ചു. ഫോണ്‍: 0474 2749048, 8075333190.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.