ഗ്രാമീണ മേഖലയിൽ പുതുതായി എട്ട് കെ.എസ്.ആർ.ടി.സി സർവിസുകൾ

കൊട്ടാരക്കര: ഗ്രാമീണ മേഖലയിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്‍റെ ഭാഗമായി കൊട്ടാരക്കര കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽനിന്ന് എട്ട് പുതിയ ഗ്രാമീണ സർവിസുകൾ ആരംഭിക്കും. ഞായറാഴ്ച രാവിലെ ഒമ്പതിന് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം നിർവഹിക്കും. കൊട്ടാരക്കര-കിഴക്കേ തെരുവ്-പട്ടമല - വെട്ടിക്കവല-പച്ചൂർ, കൊട്ടാരക്കര-കോടതി-ഇ.ടി.സി-കാടാംകുളം-റയിൽവേ സ്റ്റേഷൻ, കൊട്ടാരക്കര-വെണ്ടാർ - പൂവറ്റൂർ-തുരുത്തിലമ്പലം-ഏനാത്ത്-അടൂർ, കൊട്ടാരക്കര-നീലേശ്വരം-അന്നൂർ-കടയ്ക്കോട്-നെടുമൺകാവ്-അസിസിയ - കൊട്ടിയം, കൊട്ടാരക്കര-കുന്നിക്കോട്-മേലില-കോട്ടവട്ടം-പുനലൂർ, കൊട്ടാരക്കര-പള്ളിക്കൽ-പാത്തല-പുത്തൂർ-ചീരങ്കാവ്-കുണ്ടറ-കൊല്ലം, കൊട്ടാരക്കര-മൈലം-പട്ടാഴി, കൊട്ടാരക്കര-നെല്ലിക്കുന്നം-ചെപ്ര-ഉമ്മന്നൂർ-വാളകം, കൊട്ടാരക്കര-കരിക്കം-സദാനന്ദപുരം-പഴിഞ്ഞം-ഉമ്മന്നൂർ-വാളകം എന്നീ സർവിസുകളാണ് ആരംഭിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.