കൊട്ടാരക്കര: എല്ലാ വാഹനങ്ങളും ഏപ്രിൽ ഒന്നു മുതൽ മോട്ടോർ വാഹനവകുപ്പിന്‍റെ നിരീക്ഷണത്തിലാണെന്നത് വ്യാജ സന്ദേശമാണെന്ന് ജില്ല മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റ് അധികൃതർ അറിയിച്ചു. കെൽട്രോണിന്‍റെ നേതൃത്വത്തിൽ ജില്ലയിൽ പ്രധാന ജങ്ഷനുകളിലായി 50 കാമറകളാണ് സ്ഥാപിച്ചത്. ഡിജിറ്റൽ കാമറ കൺട്രോൾ റൂമുമായി ബന്ധിപ്പിക്കുന്ന നടപടിക്രമങ്ങൾ നടന്നുവരുകയാണ്. നിലവിലെ സംവിധാനം പൂർത്തിയായാൽ ഈ മാസം അവസാനേത്താടെ മാത്രമാണ് ജില്ലയിൽ പുതിയ സംവിധാനത്തിൽ കാമറ നിരീക്ഷണം ആരംഭിക്കുക. ഈ മാസം ഒന്നു മുതൽ കാമറ നിരീക്ഷണത്തിന് പുത്തൻ സംവിധാനം പ്രവർത്തിക്കുന്നുവെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണം തെറ്റാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.