ചിത്രം- കൊല്ലം: വർധിക്കുന്ന അതിക്രമങ്ങൾക്ക് പ്രതിരോധം തീർക്കാൻ സ്ത്രീകളെ ഒരുക്കുന്ന സ്വയം പ്രതിരോധ പദ്ധതിയായ സെൽഫ് ഡിഫൻസ് പരിശീലനം ശ്രീനാരായണ വനിത കോളജിൽ ആരംഭിച്ചു. കൊല്ലം സിറ്റി പൊലീസും ശ്രീനാരായണ വനിത കോളജ് വിമൻ സെല്ലും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലൂടെ സ്വയം പ്രതിരോധമാർഗങ്ങളെ സംബന്ധിച്ച് സാങ്കേതിക മാർഗങ്ങൾ വിദ്യാർഥിനികൾക്ക് പകർന്ന് നൽകി. സിറ്റി പൊലീസ് കമീഷണർ ടി. നാരായണൻ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. നിഷാ ജെ. തറയിൽ അധ്യക്ഷതവഹിച്ചു. അഡീ. എസ്.പി ജോസി ചെറിയാൻ, ക്രൈംബ്രാഞ്ച് അസി. കമീഷണർ സോണി ഉമ്മൻ കോശി, കോളജ് വിമൻ സെൽ കോഓഡിനേറ്റർ ഡോ. ശിൽപ ശശാങ്കൻ, അസി. പ്രഫ. ജെ. വീണ എന്നിവർ സംസാരിച്ചു. തുടർന്ന് സീനിയർ സി.പി.ഒ റജീനബീവിയുടെ നേതൃത്വത്തിൽ വിദ്യാർഥിനികൾക്ക് പരിശീലനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.