കൊല്ലം: നഗരമധ്യത്തിലെ ട്രാന്‍സ്‌ഫോര്‍മറിന് സമീപത്ത് മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചത് പരിഭ്രാന്തി പടര്‍ത്തി. ബുധനാഴ്ച രാത്രി ഏഴിനാണ് ചിന്നക്കട ബി.എസ്.എന്‍.എല്‍ കസ്റ്റമര്‍കെയര്‍ ഓഫിസിനരികിലെ ട്രാന്‍സ്‌ഫോര്‍മറിന് സമീപത്തെ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചത്. തീയും പുകയും ഉയരുന്നത് കണ്ട് വഴിയാത്രക്കാര്‍ വിവരമറിയിച്ചതനുസരിച്ച് കടപ്പാക്കടയില്‍ നിന്നും അഗ്നിരക്ഷാസേനയെത്തിയാണ് തീ അണച്ചത്. സമീപത്തെ കെട്ടിടത്തില്‍നിന്ന് സിഗരറ്റ് കുറ്റി അലക്ഷ്യമായി വലിച്ചെറിഞ്ഞതാണ് തീപിടിത്തതിന് കാരണമെന്ന് സംശയിക്കുന്നു. സ്ഥലത്തെ വൈദ്യുതി ബന്ധം ഉടൻ വിേച്ഛദിച്ചതിനാല് വന്‍ അപകടം ഒഴിവായി. കടപ്പാക്കട അഗ്നിരക്ഷാനിലയത്തിലെ അസി. സ്‌റ്റേഷന്‍ ഓഫിസര്‍ മുരളി, ഫയര്‍ ഓഫിസര്‍മാരായ ഷമീര്‍, വിവേക്, പ്രമോദ്, ഹാമിൽട്ടന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് തീ അണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.