കൊല്ലം: കോടതികളിൽ ഇ-ഫയലിങ് സമ്പ്രദായം നടപ്പാക്കുന്നതോട അഡ്വക്കറ്റ് ക്ലർക്കുമാരുടെ തൊഴിൽ നഷ്ടപ്പെടുന്നതിനെതിരെ വ്യാഴാഴ്ച പണിമുടക്കും കൂട്ടധർണയും നടത്തും. ഇ-ഫയലിങ് സമ്പ്രദായത്തിൽ അഡ്വക്കറ്റ് ക്ലർക്കുമാരെ കൂടി ഉൾപ്പെടുത്തുക, ഇ-ഫയലിങ്ങിനോടൊപ്പം ഫിസിക്കൽ ഫയലിങ് നിലനിർത്തുക, അഡ്വക്കറ്റ് ക്ലർക്കുമാരുടെ തൊഴിൽ സുരക്ഷക്കും നിയമനിർമാണം നടത്തുക തുടങ്ങിയ ആവശ്യങ്ങളും ഭാരവാഹികൾ ഉന്നയിച്ചു. സമ്പൂർണ ഇ-ഫയലിങ് നടപ്പാക്കുന്നതോടെ പതിനായിരക്കണക്കിന് അഡ്വക്കറ്റ് ക്ലർക്കുമാർ തൊഴിൽരഹിതരാവും. ജില്ല പ്രസിഡന്‍റ് ആർ. ശശിധരൻ പിള്ള, സെക്രട്ടറി കാളിദാസൻ ജി.കെ, എസ്. രാധാകൃഷ്ണൻ, സി. സുന്ദരേശൻ പിള്ള, രാജേന്ദ്രൻ.പി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.