കൊല്ലം: ട്രാൻസ്പോർട്ട് റിട്ട. ഓഫിസേഴ്സ് ഫോറം സംസ്ഥാനസമ്മേളനം വ്യാഴാഴ്ച രാവിലെ 10ന് കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ നടക്കും. കെ.എസ്.ആർ.ടി.സി പെൻഷൻ സർക്കാർ ഏറ്റെടുക്കുക, പെൻഷൻ വിതരണത്തിലെ അനിശ്ചിതത്വം ഒഴിവാക്കുക, പെൻഷൻ പരിഷ്കരണം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മേയർ പ്രസന്ന ഏണസ്റ്റ് സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രസിഡന്‍റ് വി.രാജഗോപാൽ അധ്യക്ഷത വഹിക്കും. എം. നൗഷാദ് എം.എൽ.എ, പി.സി. വിഷ്ണുനാഥ് എം.എൽ.എ, സാം കെ. ഡാനിയേൽ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയേൽ, എ.കെ. സവാദ് തുടങ്ങിയവർ പങ്കെടുക്കും. ജനറൽ സെക്രട്ടറി എം.വിജയകുമാർ, വൈസ് സിഡന്‍റ് ഡി. കനകരാജൻ, സ്വാഗതസംഘം ചെയർമാൻ പി. അനിൽ പടിക്കൽ, കൺവീനർ എസ്. ശശിധരൻ നായർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.