പണിമുടക്കിലും ഭക്ഷണവിതരണം മുടങ്ങിയില്ല

കൊല്ലം: സംയുക്ത ട്രേഡ് യൂനിയന്‍റെ നേതൃത്വത്തില്‍ നടത്തുന്ന ദേശീയ പണിമുടക്കിന്‍റെ രണ്ടാം ദിനവും ജില്ല ആശുപത്രിയില്‍ ഭക്ഷണം വിതരണം ചെയ്തു. ഡി.വൈ.എഫ്​.ഐ അഞ്ചല്‍ ആയിരനല്ലൂര്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രണ്ടായിരത്തിലധികം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തത്. ആശുപത്രിയിലെ ഭക്ഷണവിതരണത്തിനുശേഷം നഗരപരിധിയില്‍ ഭക്ഷണം കിട്ടാതെ വലഞ്ഞവര്‍ക്കും ഡി.വൈ.എഫ്.ഐയുടെ 'ഹൃദയസ്പര്‍ശം' പദ്ധതിയുടെ ഭാഗമായി ഭക്ഷണം നൽകി. ഡി.വൈ.എഫ്.ഐ ജില്ല ജോ. ​സെക്രട്ടറി പി.കെ. സുധീര്‍ ഭക്ഷണവിതരണം ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം മനു എസ് ദാസ്, ബ്ലോക്ക് ജോയന്‍റ്​ സെക്രട്ടറി സുമേഷ്, ബിലാല്‍, വൈശാഖ്, മിഥുന്‍, ആയിരനല്ലൂര്‍ മേഖല പ്രസിഡന്‍റ് ഷൈന്‍ ബാബു, മേഖല സെക്രട്ടറി അനുരാഞ്ചന്‍, മേഖല കമ്മിറ്റി അംഗങ്ങളായ ഗോഡ്‌സണ്‍, ജിജോജോണ്‍, ജോമോന്‍ എന്നിവര്‍ നേതൃത്വം നൽകി. പണിമുടക്ക്​ അഞ്ചാലുംമൂട്ടില്‍ പൂര്‍ണം അഞ്ചാലുംമൂട്: സംയുക്ത ട്രേഡ് യൂനിയന്‍റെ നേതൃത്വത്തില്‍ നടന്ന ദേശീയ പണിമുടക്ക് രണ്ടാം ദിവസവും അഞ്ചാലുംമൂടും പരിസരപ്രദേശങ്ങളിലും പൂര്‍ണം. പൊതുഗതാഗത സംവിധാനം നിശ്ചലമായിരുന്നു. വ്യാപാരസ്ഥാപനങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. സ്വകാര്യവാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. ചുരുക്കം ചില ഓഫിസുകള്‍ തുറക്കാന്‍ ജീവനക്കാരെത്തിയെങ്കിലും സമരക്കാരെത്തിയതിനെ തുടര്‍ന്ന് പിൻവാങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.