പോക്​സോ കേസിൽ പ്രതി പിടിയിൽ

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോക്സോ നിയമപ്രകാരം ശക്തികുളങ്ങര പൊലീസ്​ അറസ്റ്റ് ചെയ്തു. തിരുമുല്ലാവാരം ടി.എൻ.ആർ.എ -330 അഫ്ന മൻസിലിൽ എച്ച്. സുനിൽ (49) ആണ് പിടിയിലായത്. 27ന് ഉച്ചക്ക്​ 12ന് ഇയാളുടെ കടയിൽ സാധനം വാങ്ങാനെത്തിയ പെൺകുട്ടിയോട്​ മോശമായി പെരുമാറുകയായിരുന്നു. പിതാവ് ശക്തികുളങ്ങര സ്റ്റേഷനിൽ വിവരമറിയച്ചതിനെത്തുടർന്ന് പൊലീസ്​ പെൺകുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. ശക്തികുളങ്ങര സ്റ്റേഷൻ ഇൻസ്​പെക്ടർ യു. ബിജുവി‍ൻെറ നേതൃത്വത്തിൽ എസ്​.ഐ ഷാജഹാൻ, എ.എസ്​.ഐമാരായ പ്രദീപ്, ഡാർവിൻ എസ്​.സി.പി.ഒമാരായ ഹാഷിം, സനീഷ എന്നിവരടങ്ങിയ സംഘമാണ് ​പ്രതി​യെ അറസ്റ്റ് ചെയ്തത്. യുവതിയുടെ പണവും സ്വർണവും തട്ടിയെടുത്തയാൾ പിടിയിൽ ഇരവിപുരം: സാമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ ഒപ്പം താമസിപ്പിച്ച് പണവും സ്വർണവും തട്ടിയെടുത്തയാളെ ഇരവിപുരം പൊലീസ്​ അറസ്റ്റ് ചെയ്തു. ഇരവിപുരം തെക്കുംഭാഗം കോട്ടൂർ പടിഞ്ഞാറ്റതിൽ റെയ്​മണ്ട് ജോസഫ് (41) ആണ് പിടിയിലായത്. ആലപ്പുഴ സ്വദേശിനിയായ യുവതിയാണ്​ ചൂഷണത്തിനിരയായത്​. നിയമപരമായി വിവാഹം കഴിക്കാതെ ഇരവിപുരം പനമൂടുള്ള ഇയാളുടെ വീട്ടിൽ യുവതിയെ രണ്ടര വർഷക്കാലം താമസിപ്പിച്ചു. ഈ കാലയളവിലാണ്​ യുവതിയുടെ പക്കൽനിന്ന് സ്വർണവും പണവും കൈക്കലാക്കിയത്​. കൂടുതൽ പണം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും ഉപദ്രവിച്ചു. സ്വകാര്യരംഗങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയുടെ മുൻ ഭർത്താവി‍ൻെറ പക്കൽ നിന്നും പ്രതി നാല് ലക്ഷം രൂപ കൈക്കലാക്കി. ഇരവിപുരം ഇൻസ്​പെക്ടർ വി.വി. അനിൽകുമാറി‍ൻെറ നേതൃത്വത്തിൽ എസ്​.ഐമാരായ ജയേഷ്, ആന്‍റണി, ദിനേശ് എ.എസ്​.ഐ മഞ്ജുഷ, സുരേഷ്, എസ്​.സി.പി.ഒ അജി, സി.പി.ഒ ലതീഷ് മോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.