ചടയമംഗലം: കെ.എം.സി.സി ചടയമംഗലം നിയോജക മണ്ഡലം ജി.സി.സി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൈദരലി ശിഹാബ് തങ്ങളുടെയും എ. യൂനുസ് കുഞ്ഞിന്‍റെയും അനുസ്മരണ സദസ്സും പ്രാർഥന മജ്ലിസും നടത്തി. ജനറൽ സെക്രട്ടറി ചടയമംഗലം സലീം അധ്യക്ഷത വഹിച്ചു. നിലമേൽ മുസ്ലിം ജമാഅത്ത് ചീഫ് ഇമാം അനസ് മൗലവി പ്രാർഥനക്ക് നേതൃത്വം നൽകി. മുസ്ലിം ലീഗ് ജില്ല പ്രസിഡന്‍റ് എം. അൻസാറുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന സമിതി അംഗം കടയ്ക്കൽ ജുനൈദ്, കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ, ലീഗ് ജില്ല വൈസ് പ്രസിഡന്‍റ് വട്ടപ്പാറ നാസിമുദ്ദീൻ, വനിത ലീഗ് ജില്ല പ്രസിഡന്‍റ് റംല ഇസ്മയിൽ, ഐ. മുഹമ്മദ് റഷീദ്, കുറുമ്പള്ളൂർ നാസർ, എം. തമീമുദ്ദീൻ, യു.കെ. നജിമുദ്ദീൻ, ഈട്ടിമൂട്ടിൽ നിസാം, അനസ് മീയന, അഷറഫ് കൊടിവിള, തുണ്ടുവിള വാഹിദ്, നിലമേൽ കലാം ഹാജി, ഷാജി വരയടി എന്നിവർ സംസാരിച്ചു. ഫോട്ടോ : കെ.എം.സി.സി ചടയമംഗലം നിയോജക മണ്ഡലം ജി.സി.സി കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ലീഗ് ജില്ല പ്രസിഡന്‍റ് എം. അൻസാറുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.