ലോക നാടകദിനാചരണം

ഓച്ചിറ: നേരിന്റെ പക്ഷത്ത് നിൽക്കുന്ന സാംസ്കാരിക പ്രവർത്തകർക്കും എഴുത്തുകാർക്കും ഭയാശങ്ക കൂടാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥയാണി​ന്നെന്ന്​ പി.സി. വിഷ്ണുനാഥ് എം.എൽ.എ. ക്ലാപ്പന പ്രിയദർശിനി കലാ സാംസ്കാരിക വേദിയുടെയും ഗ്രന്ഥശാലയുടെയും വാർഷിക ആഘോഷത്തിന്‍റെ ഭാഗമായി നടന്ന ലോകനാടക ദിനാചരണവും സി.ആർ. മനോജ് അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രിയദർശിനി രക്ഷാധികാരി കെ.വി. സൂര്യ കുമാർ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽ. എസ് .കല്ലേലിഭാഗം, കലേഷ് കെ.പി.എ.സി, ഡോക്ടർ നിസാർ കാത്തുങ്കൽ, എസ്. എം. ഇഖ്ബാൽ, ബി. ശ്രീകുമാർ കെ.ആർ. വത്സൻ, എസ്. ഗിരിജ റഷീദ ബീവി, ഷഹുബാനത്ത്, എസ്. ശ്രീകല എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.