ചിത്രം- കൊല്ലം: കേന്ദ്ര സർക്കാറിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ 28നും 29നും നടത്തുന്ന ദേശീയ പൊതുപണിമുടക്കിൽ ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയഷന്‍റെ ആഹ്വാന പ്രകാരം ബാങ്ക് ജീവനക്കാർ അണിചേരും. പണിമുടക്കിന് മുന്നോടിയായി എ.ഐ.ബി.ഇ.എ ജില്ല കമ്മിറ്റി നടത്തിയ റാലിയും ധർണയും ഐ.ടി.യു.സി ജില്ല സെക്രട്ടറി ജി. ബാബു ഉദ്ഘാടനം ചെയ്തു. എ.ഐ.ബി.ഇ.എ ജില്ല സെക്രട്ടറി യു. ഷാജി അധ്യക്ഷത വഹിച്ചു. എ.ഐ.ബി.ഇ.എ സംസ്ഥാന അസി. സെക്രട്ടറിമാരായ എസ്. സുനിൽകുമാർ, എസ്. പിങ്കി, എം.എ. നവീൻ, ജില്ല ചെയർമാൻ വി. ജയകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.