കൊട്ടിയം: വിവാഹാലോചന നിരസിച്ച യുവതിയെ ജോലി സ്ഥലത്തെത്തി ആക്രമിച്ചയാള്‍ അറസ്റ്റില്‍. പൂതക്കുളം നല്ലേറ്റില്‍ ചമ്പാന്‍ചാലില്‍ സുജിത്ത് ഭവനില്‍ സുബിന്‍ (28) ആണ് കൊട്ടിയം പൊലീസിന്‍റെ പിടിയിലായത്. ടെക്സ്റ്റൈയില്‍ ജീവനക്കാരിയായ യുവതിയോട് ഇയാള്‍ വിവാഹാഭ്യർഥന നടത്തിയെങ്കിലും പെണ്‍കുട്ടി ഇത് നിരസിച്ചു. തുടര്‍ന്ന്, പെണ്‍കുട്ടി ജോലിചെയ്തിരുന്ന സ്ഥാപനത്തിലെത്തി ദേഹോപദ്രവം ഏല്‍പിക്കുകയായിരുന്നു. യുവതി കൊട്ടിയം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചതിനും ദേഹോപദ്രവമേല്‍പിച്ചതിനും കേസെടുത്തു. ഇയാളെ റിമാൻഡ് ചെയ്തു. മൊബൈല്‍ മോഷ്ടിച്ച തമിഴ്‌നാട് സ്വദേശി പിടിയില്‍ കൊല്ലം: ഹാര്‍ബറില്‍ ഉറങ്ങിക്കിടന്നയാളുടെ പക്കല്‍ നിന്ന് മൊബൈല്‍ഫോണ്‍ മോഷ്ടിച്ചയാള്‍ പിടിയില്‍. തമിഴ്‌നാട് തിരുവാരൂര്‍ പുതൂര്‍ പിളളയാര്‍ കോവില്‍ സ്ട്രീറ്റില്‍ 2/246 ല്‍ മുരളി (46) ആണ് പൊലീസ് പിടിയിലായത്. ഇയാള്‍ ശക്തികുളങ്ങര ഹാര്‍ബറില്‍ ജോലിക്ക് പോയതിനുശേഷം തിരികെ വന്ന് ഹാര്‍ബറില്‍ കിടന്നുറങ്ങുകയായിരുന്ന ബംഗാള്‍ സ്വദേശിയായ ദീപക്ചന്ദ്രദാസിന്‍റെ മൊബൈല്‍ ഫോണാണ് മോഷ്ടിച്ചത്. സമീപത്തെ സി.സി.ടി.വിയില്‍ മോഷണദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. മൊബൈല്‍ ഫോണും ഇയാളില്‍ നിന്ന് കണ്ടെടുത്തു. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.