കൊല്ലം: കേരള ഹോക്കിയുടെ ആഭിമുഖ്യത്തിൽ ആശ്രാമം ഹോക്കി സ്റ്റേഡിയത്തിൽ നടന്ന ആൺകുട്ടികളുടെ ഏഴാമത് സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പിൽ കൊല്ലം ജേതാക്കളായി. വ്യാഴാഴ്ച നടന്ന ഫൈനലിൽ മലപ്പുറത്തിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തോൽപിച്ചാണ് കൊല്ലത്തിൻെറ സ്വന്തം ടീം കിരീടം ചൂടിയത്. കൊല്ലത്തിൻെറ മുഹമ്മദ് അസ്ലം മികച്ച താരവുമായി. രാവിലെ ഏഴിന് നടന്ന സെമിയിൽ പാലക്കാടിനെ തോൽപിച്ചാണ് കൊല്ലം ഫൈനലിലേക്ക് മുന്നേറിയത്. മലപ്പുറം എറണാകുളത്തെയും സെമിയിൽ തോൽപിച്ചു. ലൂസേഴ്സ് ഫൈനലിൽ പാലക്കാടിനെ 2-1ന് തോൽപിച്ച് എറണാകുളം മൂന്നാംസ്ഥാനം നേടി. ജേതാക്കൾക്ക് കൊല്ലം ഡിവൈ.എസ്.പി വിജയകുമാർ കിരീടം സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.