മുല്ലക്കര രത്​നാകരനും ആലങ്കോട് ലീലാകൃഷ്​ണനും പുരസ്​കാരം

കൊല്ലം: യുവകലാസാഹിതി ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ മണലിൽ ജി. നാരായണപിള്ള സാംസ്കാരിക പുരസ്കാരത്തിന് മുല്ലക്കര രത്നാകരനും കർമചന്ദ്രൻ സാഹിത്യ പുരസ്കാരത്തിന് ആലങ്കോട് ലീലാകൃഷ്​ണനും അർഹരായി. 10001 രൂപയും ശിൽപവും പ്രശസ്തി പത്രവുമാണ്​ പുരസ്​കാരം. പ്രഫ.എസ്. അജയൻ ചെയർമാനും ബാബു പാക്കനാർ കൺവീനറും പി. ഉഷാകുമാരി, ശാസ്താംകോട്ട ഭാസ്, രാജു കൃഷ്ണൻ എന്നിവർ അംഗങ്ങളുമായ സമിതിയാണ്​ പുരസ്കാര ജേതാക്കളെ നിർണയിച്ചത്. മേയ് ആദ്യവാരം കൊല്ലത്ത് മണലിൽ ജി. നാരായണപിള്ള പുരസ്കാരവും കരുനാഗപ്പള്ളിയിൽ കർമ ചന്ദ്രൻ സാഹിത്യ പുരസ്കാരവും സമർപ്പിക്കും. വാർത്തസമ്മേളനത്തിൽ യുവകലാസാഹിതി ജില്ല പ്രസിഡന്‍റ്​ പ്രഫ.എസ്. അജയൻ, സെക്രട്ടറി ബാബു പാക്കനാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. ഉഷാകുമാരി, ശാസ്താംകോട്ട ദാസ്, രാജു കൃഷ്ണൻ, സിറ്റി സെക്രട്ടറി അനൂപ് കടമ്പാട്ട് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.