കേരള ഫയർ സർവിസ് മത്സരങ്ങൾ

പന്മന: കേരള ഫയർ സർവിസ് അസോസിയേഷൻ സംസ്ഥാന സമ്മേളന പ്രചാരണാർഥം തിരുവനന്തപുരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഫുട്ബാൾ, ഷട്ടിൽ ബാഡ്മിൻറൺ എന്നിവയിലാണ് മത്സരങ്ങൾ. വ്യാഴാഴ്ച ഡോ. സുജിത് വിജയൻ പിള്ള എം.എൽ.എ ഉദ്​ഘാടനം ചെയ്യും. ഷട്ടിൽ മത്സരങ്ങൾ രാവിലെ ഒമ്പതിന് ഇടപ്പള്ളിക്കോട്ട ന്യൂ -ഐ ഇൻഡോർ സ്റ്റേഡിയത്തിലും, ഫുട്​ബാൾ മത്സരങ്ങൾ വൈകീട്ട് അഞ്ചിന് പന്മന മനയിൽ, കുരീത്തറ ഡെർബിസ് ടർഫ് സ്റ്റേഡിയത്തിലുമാണ് നടക്കുന്നത്. മനയിൽ ഫുട്​ബാൾ അസോസിയേഷ‍ന്‍റെ സഹകരണത്തോടെയാണ് മത്സരങ്ങൾ നടത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.