കരുനാഗപ്പള്ളി: ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ ചൊവ്വാഴ്ച നടത്താനിരുന്ന പൊതുയോഗം മാറ്റിവെച്ചതിനെ തുടർന്ന് രക്ഷാകർത്താക്കൾ പ്രതിഷേധവുമായി സ്കൂളിലെത്തി. കോവിഡിനെതുടർന്ന് മൂന്നുവർഷമായി സ്കൂളിൽ രക്ഷാകർത്താക്കളുടെ പൊതുയോഗം വിളിച്ചിട്ടില്ല. പൊതുയോഗം നടത്തണമെന്നാവശ്യപ്പെട്ട് പി.ടി.എ അംഗം പ്രിൻസിപ്പലിന് നോട്ടീസ് അയച്ചതിനെതുടർന്ന് 22ന് യോഗം നടത്താൻ നോട്ടീസ് ഇട്ടു. രക്ഷാകർത്താക്കൾ സ്കൂളിലെത്തിയപ്പോഴാണ് നഗരസഭ ചെയർമാൻ പൊതുയോഗം നടത്തരുതെന്ന് അറിയിച്ചിട്ടുണ്ടെന്ന് പ്രിൻസിപ്പൽ അറിയിച്ചത്. സ്കൂളിലെ അഴിമതികൾ അറിയുമെന്നതിനാലാണ് പൊതുയോഗം നടത്താത്തതെന്ന് രക്ഷാകർത്താക്കൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.